ന്യൂഡല്ഹി: മലയാളി താരം സഞ്ജു സാംസന്റെ ക്യാപ്റ്റന്സിയെ പുകഴ്ത്തി രാജസ്ഥാന് റോയല്സിന്റെ യുവതാരം റിയാന് പരാഗ്. മത്സരം പരാജയപ്പെട്ടാലും അദ്ദേഹം സാഹചര്യങ്ങള് കൈകാര്യം ചെയ്യുന്ന രീതി മികച്ചതാണ്. വിക്കറ്റിന് പിന്നില് സഞ്ജു പുലര്ത്തുന്ന മികവ് പലപ്പോഴും പ്രശംസിക്കപ്പെടാറില്ലെന്നും പരാഗ് വ്യക്തമാക്കി.
നിലവില് ഇന്ത്യയുടെ സിംബാബ്വെ പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് പരാഗ്. ഇതിനിടെയാണ് ഐപിഎല്ലില് തന്റെ നായകനായ സഞ്ജുവുമായുള്ള സൗഹൃദത്തെ പറ്റി മനസുതുറന്ന് പരാഗ് രംഗത്തെത്തിയത്.
'ചാമ്പ്യന്സ്'; ടീം ഇന്ത്യയുടെ പ്രത്യേക ജഴ്സി പങ്കുവെച്ച് സഞ്ജു സാംസണ്'കഴിഞ്ഞ ആറ് വര്ഷമായി സഞ്ജു സാംസണുമായി വളരെ അടുത്ത ബന്ധം പുലര്ത്തുന്നുണ്ട്. നിലവില് ഇന്ത്യന് ടീമിലെ ഏറ്റവും മികച്ച ബാറ്റര്മാരില് ഒരാളാണ് സഞ്ജു ഭയ്യ. അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടെന്നും ഞാന് വിശ്വസിക്കുന്നുണ്ട്', പരാഗ് പറയുന്നു.
ഓള്റൗണ്ടര്മാരുടെ റാങ്കിങ്ങില് ജഡേജയേക്കാള് മുന്നില് കോഹ്ലി; കാരണമിതാണ്'മൈതാനത്ത് അദ്ദേഹത്തില് നിന്ന് ഒരുപാട് കാര്യങ്ങള് നമുക്ക് പഠിക്കാനാകും. ദേഷ്യം വരുന്ന സാഹചര്യങ്ങളിലും മത്സരം പരാജയപ്പെടുമ്പോഴും അദ്ദേഹം സ്വയം കൈകാര്യം ചെയ്യുന്ന രീതി ശരിക്കും പ്രശംസനീയമാണ്. അങ്ങനെയാണ് ഞങ്ങള്ക്ക് ഞങ്ങളുടെ ക്യാപ്റ്റനില് നിന്ന് ആത്മവിശ്വാസം ലഭിക്കുന്നത്. കാരണം വെറുതെ അലറുകയും സ്വന്തം വികാരങ്ങള് പ്രകടിപ്പിക്കുകയും മാത്രം ചെയ്യുന്ന ക്യാപ്റ്റനെ നിങ്ങള്ക്ക് ആവശ്യമില്ല', പരാഗ് വ്യക്തമാക്കി.
'സഞ്ജു അദ്ദേഹത്തിന്റെ വികാരങ്ങള് അദ്ദേഹത്തിനൊപ്പം തന്നെ സൂക്ഷിക്കുന്നു. മത്സരം തോറ്റാലും വിജയിച്ചാലും എല്ലാവരോടും സാധാരണ പോലെ സംസാരിക്കുന്നു. ഇതെല്ലാമാണ് അദ്ദേഹത്തെ ശരിക്കും മികച്ച ക്യാപ്റ്റനാക്കി മാറ്റുന്നതെന്ന് ഞാന് കരുതുന്നു', പരാഗ് കൂട്ടിച്ചേര്ത്തു.