ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പ് കിരീടം സ്വന്തമാക്കുന്നതിൽ ഇന്ത്യയ്ക്ക് ഏറ്റവും അധികം സഹായമായത് സൂര്യകുമാർ യാദവിന്റെ ക്യാച്ചായിരുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളിൽ സൂര്യയുടെ ക്യാച്ചിൽ സംശയങ്ങളും ഉയർന്നിരുന്നു. ബൗണ്ടറി ലൈനിന്റെ കുഷ്യനുകൾ കൃത്യ സ്ഥലത്തല്ല കിടന്നതെന്നായിരുന്നു ഒരു ഓസ്ട്രേലിയൻ മാധ്യമത്തിന്റെ വിമർശനം. എന്നാൽ സൂര്യകുമാറിന്റെ ക്യാച്ചിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്കർ.
സൂര്യകുമാറിന്റേത് കൃത്യമായ ക്യാച്ച് ആണെന്നതിൽ ക്രിക്കറ്റ് ലോകത്ത് ആർക്കും സംശയമില്ല. എന്നാൽ ഓസ്ട്രേലിയയിലെ ഒരു മാധ്യമത്തിന് സംശയമുണ്ട്. ബൗണ്ടറിക്ക് തൊട്ടുമുമ്പ് സൂര്യകുമാർ ക്യാച്ച് പൂർത്തിയാക്കി. ബൗണ്ടറി കടക്കുമെന്ന് തോന്നിയപ്പോൾ പന്ത് അന്തരീക്ഷത്തിലേക്ക് ഉയർത്തി. പിന്നാലെ ബൗണ്ടറിയിൽ ചാടി തിരികെ വന്നു. പിന്നാലെ സൂര്യകുമാർ ക്യാച്ച് പൂർത്തിയാക്കുകയും ചെയ്തെന്ന് ഗാവസ്കർ പറഞ്ഞു.
സിംബാബ്വെ പരമ്പര; ഓപ്പണിംഗ് സഖ്യത്തെ പ്രഖ്യാപിച്ച് ഗിൽഓസ്ട്രേലിയയിലെ ആ മാധ്യമപ്രവർത്തകന് ക്രിക്കറ്റിലെ ചതികൾ കാണാൻ ആഗ്രഹമുണ്ടാകും. എങ്കിൽ ഓസ്ട്രേലിയൻ ടീം നടത്തിയ 10 വഞ്ചനകൾ കണ്ടെത്തൂ. അതിനുശേഷം മാത്രം സൂര്യകുമാർ യാദവിലേക്ക് വിരൽചൂണ്ടുവാനും ഇന്ത്യൻ മുൻ താരം വ്യക്തമാക്കി. മത്സരത്തിൽ സൂര്യകുമാറിന്റെ തകർപ്പൻ ക്യാച്ചിൽ ഡേവിഡ് മില്ലർ പുറത്തായതിന് പിന്നാലെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.