ജയ് ഷായ്ക്ക് ക്രെഡിറ്റ് നല്കാന് ചിലര് മടിക്കുന്നു; സുനില് ഗാവസ്കര്

ക്രിക്കറ്റിന് ഉപകാരമായ പലതും നിര്ണായക സ്ഥാനങ്ങളില് ഇരുന്ന താരങ്ങള് ചെയ്യാന് മടിച്ചിട്ടുണ്ടെന്നും ഗാവസ്കര്

dot image

ഡല്ഹി: ബിസിസിഐ സെക്രട്ടറി ജയ് ഷായെ പിന്തുണച്ച് ഇന്ത്യന് മുന് താരം സുനില് ഗാവസ്കര്. രാഷ്ട്രീയ അജണ്ടകള് കാരണം ജയ് ഷാ ഇന്ത്യന് ക്രിക്കറ്റിന് നല്കിയ സംഭാവനകള് പലരും അംഗീകരിക്കാന് തയ്യാറാകുന്നില്ല. പുരുഷ വനിതാ താരങ്ങള്ക്ക് തുല്യവേതനം പ്രഖ്യാപിച്ചതും വനിതാ പ്രീമിയര് ലീഗ് തുടങ്ങിയതും ബിസിസിഐ സെക്രട്ടറിയുടെ നേട്ടമാണെന്ന് ഗാവസ്കര് ചൂണ്ടിക്കാട്ടി.

എല്ലായിപ്പോഴും ഇന്ത്യന് ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാന് ജയ് ഷാ ശ്രമിക്കുന്നു. പക്ഷേ അയാളുടെ പിതാവിന്റെ രാഷ്ട്രീയമാണ് ആളുകള് ചിന്തിക്കുന്നത്. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവര്ക്ക് താരങ്ങളേക്കാള് കൂടുതല് കാര്യങ്ങള് ഈ വിനോദത്തിനായി ചെയ്യാന് കഴിയും. പുതിയ തലമുറയ്ക്ക് ഉപകാരപ്രദമായ പലകാര്യങ്ങളും നിര്ണായക സ്ഥാനങ്ങളില് ഇരുന്ന താരങ്ങള് ചെയ്യാന് മടിച്ചിട്ടുണ്ടെന്നും സുനില് ഗാവസ്കര് വിമര്ശിച്ചു.

ശുഭമാകാതെ തുടക്കം; ഇന്ത്യയെ അട്ടിമറിച്ച് സിംബാബ്വെ

2015ല് ഗുജറാത്ത് ക്രിക്കറ്റ് അഡ്മിന് പാനലില് ജയ് ഷാ പ്രവര്ത്തിച്ചിരുന്നു. പിന്നാലെ 2019ല് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി ചുമതലയേറ്റു. അന്ന് ഇന്ത്യന് മുന് താരം സൗരവ് ഗാംഗുലി ആയിരുന്നു ബിസിസിഐ പ്രസിഡന്റ്. എന്നാല് ഗാംഗുലിയുടെ കാലാവധി കഴിഞ്ഞപ്പോഴും സെക്രട്ടറി സ്ഥാനത്ത് ജയ് ഷാ തുടര്ന്നു. പിന്നീട് ഇന്ത്യന് ക്രിക്കറ്റിന്റെ മുഖമായി ജയ് ഷാ മാറുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us