ഡൽഹി: ട്വന്റി 20യുടെ വേഗതയുടെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടപ്പെടാൻ എന്താണ് ചെയ്യേണ്ടത്? ഇന്ത്യൻ മുൻ താരം രവി ശാസ്ത്രി നേരിട്ട ഒരു ചോദ്യമാണിത്. കൃത്യമായ ഒരു മറുപടിയും രവി ശാസ്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് കാണാൻ കഴിയാത്തത് ആളുകളുടെ നിലവാരക്കുറവാണ്. കുറച്ചുപേർ മാത്രമെ അങ്ങനെയുള്ളു. കൂടുതൽ പേരും ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടപ്പെടുന്നു. ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും മികച്ചതെന്നും രവി ശാസ്ത്രി പറഞ്ഞു.
ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങളുണ്ട്. അതിൽ ആറോ ഏഴോ ടീമുകൾ സ്ഥിരമായി ടെസ്റ്റ് കളിക്കുന്നു. ശക്തരായ ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്നത് ക്രിക്കറ്റിന്റെ ഭംഗി വർദ്ധിപ്പിക്കാനാണ്. ട്വന്റി 20, ഏകദിന ഫോർമാറ്റുകളും ക്രിക്കറ്റിന്റെ പ്രചാരം വർദ്ധിപ്പിക്കാനായി ഉപകാരപ്പെടുമെന്നും രവി ശാസ്ത്രി വ്യക്തമാക്കി.
മൂന്ന് രാജ്യത്തിന്റെ പതാകകൾ; ലമിൻ യമാലിന്റെ ബൂട്ടിലും ഒരു കഥയുണ്ട്ട്വന്റി 20 ക്രിക്കറ്റിന്റെ പ്രചാരണം ശക്തമാകുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് അഭിപ്രായം തിരയുകയാണ് മാർലിബൻ ക്രിക്കറ്റ് ക്ലബ്. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾക്ക് പുറത്ത് മറ്റ് രാജ്യങ്ങൾക്ക് ടെസ്റ്റ് ക്രിക്കറ്റിനോട് താൽപ്പര്യം കുറഞ്ഞുവരുന്നെന്നാണ് എംസിസിയുടെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായാണ് രവി ശാസ്ത്രി ഉൾപ്പെടെയുള്ളവർ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.