മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സിലിന്റെ അടുത്ത ചെയര്മാൻ സ്ഥാനത്തേയ്ക്ക് ബി സി സി ഐ സെക്രട്ടറി ജയ് ഷാ മത്സരിച്ചേക്കുമെന്ന് റിപ്പോര്ട്ട്. ബി സി സി ഐ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ശേഷമാവും ജയ് ഷാ ഐ സി സി ചെയർമാനാകാൻ മത്സരിക്കുക. നവംബറിലാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുക്കപ്പെട്ടാൽ ഐസിസിയുടെ പ്രായം കുറഞ്ഞ ചെയർമാനായി ജയ് ഷാ മാറും.
കഴിഞ്ഞ നാല് വർഷമായി ഗ്രെഗ് ബാര്ക്ലേയാണ് ഐ സി സിയുടെ ചെയര്മാന്. ജൂലൈയിൽ ചേരുന്ന ഐ സി സി വാര്ഷികസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൂർണരൂപം തയ്യാറാക്കും. വിഷയത്തിൽ ഇതുവരെ ജയ് ഷാ പ്രതികരിച്ചിട്ടില്ല. എങ്കിലും ഐസിസിയിൽ ചില മാറ്റങ്ങൾ ഉണ്ടാകണമെന്ന് ജയ് ഷാ ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ക്രിക്കറ്റ് ഉൾപ്പെടെ മഴയത്തും കളിക്കാം; സ്റ്റേഡിയം ഒരുങ്ങുന്നുവെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടന്ന ട്വന്റി 20 ലോകകപ്പിന്റെ നടത്തിപ്പിൽ ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. പ്രത്യേകിച്ചും അമേരിക്കയിൽ മത്സരങ്ങൾ നടത്തുന്നതിൽ സംഘാടനപരമായ പാളിച്ചകൾ നടന്നതായി ആരോണം ഉയർന്നിരുന്നു. 2019ലെ ബിസിസിഐ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ജയ് ഷാ എഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റ് കൂടിയാണ്.