
ലോർഡ്സ്: വെസ്റ്റ്ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച വിജയം. ഇന്നിങ്സിനും 114 റൺസിനുമാണ് ഇംഗ്ലണ്ട് വിജയം നേടിയത്. ടെസ്റ്റിന്റെ മൂന്നാം ദിനം തുടങ്ങി ആദ്യ സെഷൻ അവസാനിക്കുന്നതിന് മുന്നേ തന്നെ വെസ്റ്റ് ഇൻഡീസിന്റെ രണ്ടാം ഇന്നിങ്സ് അവസാനിപ്പിക്കാൻ ഇംഗ്ലീഷ് താരങ്ങൾക്കായി. 136 റൺസിലാണ് വെസ്റ്റ് ഇൻഡീസിന്റെ രണ്ടാം ഇന്നിങ്സ് ടോട്ടൽ അവസാനിച്ചത്. 32 റൺസെടുത്ത ഗുദകേഷ് ആണ് വെസ്റ്റ്ഇൻഡീസ് നിരയിലെ ടോപ്പ് സ്കോറർ. ഒന്നാം ഇന്നിങ്സിലെന്ന പോലെ രണ്ടാം ഇന്നിങ്സിലും കരീബിയൻ നിരയിലാർക്കും ബാറ്റിങ്ങിൽ തിളങ്ങാനായില്ല.
ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ ഗസ് അറ്റ്കിൻസൺ തന്നെയാണ് രണ്ടാം ഇന്നിങ്സിലും വെസ്റ്റ്ഇൻഡീസ് ബാറ്റിങ് നിരയുടെ മുനയൊടിച്ചത്. രണ്ടാം ഇന്നിങ്സിൽ അഞ്ചുവിക്കറ്റാണ് താരം നേടിയത്. ഈ ടെസ്റ്റോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന ജെയിംസ് ആൻഡേഴ്സണും മൂന്ന് വിക്കറ്റുകൾ നേടി ഇംഗ്ലീഷ് നിരയിൽ തിളങ്ങി. നേരത്തെ ആദ്യ ഇന്നിങ്സിൽ 371 റൺസാണ് ഇംഗ്ലണ്ട് എടുത്തിരുന്നത്. അടുത്ത ജൂലായ് 18 നാണ് മൂന്ന് മത്സരങ്ങടങ്ങിയ പരമ്പരയിലെ രണ്ടാം ടെസ്റ്റ്.
'ടെസ്റ്റിൽ 400 റൺസെന്ന എന്റെ റെക്കോർഡ് ഇവർ തകർക്കും'; നാല് യുവതാരങ്ങളെ ചൂണ്ടിക്കാട്ടി ലാറ