ജിമ്മിക്ക് പടിയിറക്കം, അറ്റ്കിന്സന്റെ അരങ്ങേറ്റം, തലമുറ മാറ്റത്തിന്റെ ഇംഗ്ലീഷ്-കരീബിയൻ ടെസ്റ്റ്

തങ്ങളുടെ എക്കാലത്തെയും മികച്ച പേസ് ബൗളറെ ഇന്നിങ്സ് വിജയത്തോടെ യാത്രയാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം

dot image

ലോർഡ്സ്: തങ്ങളുടെ എക്കാലത്തെയും മികച്ച പേസ് ബൗളറെ ഇന്നിങ്സ് വിജയത്തോടെ യാത്രയാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ രണ്ട് ദിവസം ബാക്കി നിൽക്കെ തന്നെ ഇന്നിങ്സിനും 114 റൺസിനുമാണ് ഇംഗ്ലണ്ട് ജയിച്ചത്. 136 റൺസിലാണ് വെസ്റ്റ് ഇൻഡീസിന്റെ രണ്ടാം ഇന്നിങ്സ് ടോട്ടൽ അവസാനിച്ചത്. നേരത്തെ ആദ്യ ഇന്നിങ്സിൽ 371 റൺസാണ് ഇംഗ്ലണ്ട് എടുത്തിരുന്നത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് ജെയിംസ് ആൻഡേഴ്സൺ. 188 മത്സരങ്ങളിൽ നിന്ന് 704 വിക്കറ്റുകളാണ് താരം നേടിയത്. 2002 ൽ ആദ്യമായി ഇംഗ്ലണ്ട് ജേഴ്സിയിൽ അരങ്ങേറി നീണ്ട 22 വർഷത്തെ കരിയറിനാണ് ലോർഡ്സിൽ അവസാനമായത്. 194 ഏകദിനങ്ങൾ കളിച്ച് 269 വിക്കറ്റുകൾ നേടിയ താരം ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന വിക്കറ്റുകൾ കൂടി നേടിയ താരമാണ്. ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിൽ ഒന്നാം സ്ഥാനത്തെത്തിയ ഏറ്റവും പ്രായം കൂടിയ താരം കൂടിയായിരുന്ന ആൻഡേഴ്സൺ വിരമിക്കുന്നതോടെ ഇംഗ്ലണ്ട് ക്രിക്കറ്റിൽ ഒരു തലമുറ മാറ്റം കൂടിയാണ് നടന്നത്.

ആൻഡേഴ്സൺ പടിയിറങ്ങിയ മത്സരത്തിൽ മറ്റൊരു താരത്തിന്റെ അരങ്ങേറ്റത്തിന് കൂടിയാണ് സാക്ഷിയായത്. ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ച ബൗളറായി മാറി അറ്റ്കിന്സന്. ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റും, രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റും അടക്കം മൊത്തം 12 വിക്കറ്റുകളാണ് ആദ്യ മത്സരത്തിൽ തന്നെ അറ്റ്കിന്സന് നേടിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us