'ഗോട്ട്' എന്ന വിശേഷണം അര്ഹിക്കുന്നത് ആ താരത്തിന് മാത്രം: സുരേഷ് റെയ്ന

കിങ്, റണ് മെഷീന് എന്നീ വാക്കുകള് കേള്ക്കുമ്പോള് വിരാട് കോഹ്ലിയെയാണ് മനസ്സില് വരുന്നതെന്ന് റെയ്ന പറഞ്ഞു

dot image

ന്യൂഡല്ഹി: ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓള് ദ ടൈം) എന്ന വിശേഷണം അര്ഹിക്കുന്ന ഒരേയൊരു ക്രിക്കറ്റ് താരം എം എസ് ധോണിയാണെന്ന് മുന് താരം സുരേഷ് റെയ്ന. റെയ്ന ഇപ്പോള് ചാമ്പ്യന്ഷിപ്പ് ഓഫ് ലെജന്ഡ്സില് ഇന്ത്യ ചാമ്പ്യന്സിന് വേണ്ടി കളിക്കുകയാണ്. ഇതിനിടെ നടന്ന അഭിമുഖത്തിലാണ് 'ഗോട്ട്' എന്ന് കേള്ക്കുമ്പോള് തന്റെ സുഹൃത്തും മുന് ക്യാപ്റ്റനുമായ എം എസ് ധോണിയെയാണ് ഓര്മ്മ വരുന്നതെന്ന് റെയ്ന പറഞ്ഞത്.

ഓരോ വിശേഷണങ്ങള് കേള്ക്കുമ്പോള് പെട്ടെന്ന് മനസ്സില് വരുന്ന താരങ്ങളുടെ പേര് പറയണമെന്നായിരുന്നു റെയ്നയ്ക്ക് നല്കിയ ദൗത്യം. കിങ്, റണ് മെഷീന് എന്നീ വാക്കുകള് കേള്ക്കുമ്പോള് വിരാട് കോഹ്ലിയെയാണ് മനസ്സില് വരുന്നതെന്ന് റെയ്ന പറഞ്ഞു. വേഗത എന്നത് മുഹമ്മദ് ഷമിയാണെന്നും ഭാവി എന്നത് ശുഭ്മന് ഗില്ലുമാണെന്ന് റെയ്ന പറഞ്ഞു. ഡെത്ത് ഓവര് സ്പെഷ്യലിസ്റ്റായി ജസ്പ്രീത് ബുംറയെ തിരഞ്ഞെടുത്ത റെയ്ന ഗോട്ട് എന്ന വാക്കുപറഞ്ഞപ്പോള് ധോണിയെയാണ് പറഞ്ഞത്.

റെയ്ന നല്കിയ ഉത്തരങ്ങള്:

ദേസി ബോയ്- ശിഖര് ധവാന്

കിങ്- വിരാട് കോഹ്ലി

സ്പീഡ്-മുഹമ്മദ് ഷമി

ഭാവി- ശുഭ്മന് ഗില്

സ്റ്റൈലിഷ്- യുവരാജ് സിങ്

വികാരാധീനം- എല്ലാ താരങ്ങളും

ഡെത്ത് ഓവര് സ്പെഷ്യലിസ്റ്റ്- ജസ്പ്രീത് ബുംറ

സ്ഥിരതയുള്ളത്- മൈക്കല് ഹസ്സി

തമാശക്കാരന്- ഹര്ഭജന് സിങ്

റണ് മെഷീന്- വിരാട് കോഹ്ലി

ഗോട്ട്- എം എസ് ധോണി

സുരേഷ് റെയ്നയും ധോണിയും ഉറ്റസുഹൃത്തുക്കളാണ്. ധോണിയുടെ നേതൃത്വത്തില് 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്സ് ട്രോഫിയും നേടിയ ഇന്ത്യന് ടീമില് റെയ്നയും അംഗമായിരുന്നു. ഐപിഎല്ലില് ധോണി നയിച്ചിരുന്ന ചെന്നൈ സൂപ്പര് കിങ്സിലും റെയ്ന അംഗമായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us