'ജയ്' ഇന്ത്യ; പത്തരമാറ്റിൽ പരമ്പര വിജയം

46 റൺസെടുത്ത ക്യാപ്റ്റന് സിക്കന്ദര് റാസയാണ് ആതിഥേയരുടെ ടോപ് സ്കോറർ

dot image

ഹരാരെ: സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. നാലാം ട്വന്റി 20യിൽ 10 വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെയാണ് ഇന്ത്യൻ ടീം പരമ്പര സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. 15.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യത്തിലെത്തി.

ടോസ് നേടിയ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ സിംബാബ്വെയെ ബാറ്റിംഗിനയച്ചു. നന്നായി തുടങ്ങിയിട്ടും സിംബാബ്വെ നിരയ്ക്ക് ഇന്ത്യയെ മറികടക്കാൻ ആവശ്യമായ സ്കോറിലേക്ക് എത്താൻ കഴിഞ്ഞില്ല. ഒന്നാം വിക്കറ്റില് വെസ്ലി മധവേരെ - തടിവനഷെ മറുമാനി സഖ്യം 63 റണ്സ് കൂട്ടിചേര്ത്തു. വെസ്ലി മധവേരെ 25 റൺസുമായും മറുമാനി 32 റൺസെടുത്തും പുറത്തായി. 46 റൺസെടുത്ത ക്യാപ്റ്റന് സിക്കന്ദര് റാസയാണ് ആതിഥേയരുടെ ടോപ് സ്കോറർ.

രണ്ട് താരങ്ങൾ ഏകദിന ടീമിലേക്ക്; അഗാർക്കർ-ഗംഭീർ ചർച്ച

ഇന്ത്യൻ നിരയിൽ ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു. അരങ്ങേറ്റക്കാരനായ തുഷാർ ദേശ്പാണ്ഡെ, വാഷിംഗ്ടൺ സുന്ദർ, അഭിഷേക് ശർമ്മ, ശിവം ദുബെ എന്നിവർ ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി. മറുപടി പറഞ്ഞ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങി. 53 പന്തിൽ 13 ഫോറും രണ്ട് സിക്സും സഹിതം യശസ്വി ജയ്സ്വാൾ 93 റൺസെടുത്തു. 39 പന്തിൽ ആറ് ഫോറും രണ്ട് സിക്സും സഹിതം 58 റൺസുമായി ശുഭ്മൻ ഗില്ലും മികച്ച പ്രകടനം പുറത്തെടുത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us