ഡല്ഹി: അടുത്ത വര്ഷം ആദ്യം നടക്കുന്ന ചാമ്പ്യന്സ് ട്രോഫിക്കായി പാകിസ്താനിലേക്ക് പോകില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ഇത്തരം റിപ്പോര്ട്ടുകളുടെ അടിസ്ഥാനം എന്തെന്ന് അറിയില്ല. ചാമ്പ്യന്സ് ട്രോഫിയുടെ കാര്യത്തില് ബിസിസിഐ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും രാജീവ് ശുക്ല വ്യക്തമാക്കി.
ആഭ്യന്തര പ്രശ്നങ്ങളെ തുടര്ന്ന് 2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യന് ടീം പാകിസ്താനിലേക്ക് യാത്ര ചെയ്തിട്ടില്ല. 2023ല് പാകിസ്താന് അനുവദിച്ച ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പിന്നാലെ ഇന്ത്യന് ടീമിന്റെ മത്സരങ്ങള് ശ്രീലങ്കയില് നടത്തുകയായിരുന്നു. ഇതോടെയാണ് ചാമ്പ്യന്സ് ട്രോഫിക്കും ഇന്ത്യന് ടീം പാകിസ്താനിലേക്ക് പോകില്ലെന്ന് വാര്ത്തകള് പ്രചരിച്ചത്.
റിക്കി പോണ്ടിംഗ് പുറത്ത്; നന്ദി പറഞ്ഞ് ഡൽഹി ക്യാപിറ്റൽസ്ചാമ്പ്യന്സ് ട്രോഫിയില് ഇന്ത്യയുടെ മത്സരങ്ങള്ക്ക് ദുബായിയോ ശ്രീലങ്കയോ വേദിയാകണമെന്നാണ് ആവശ്യമെന്നാണ് റിപ്പോര്ട്ടുകളില് പറഞ്ഞിരിക്കുന്നത്. എന്നാല് റിപ്പോര്ട്ടുകള് ബിസിസിഐ തള്ളിയതോടെ ചാമ്പ്യന്സ് ട്രോഫിയില് ഇന്ത്യയുടെ നിലപാട് അറിയാന് ഇനിയും കാത്തിരിക്കണം. പാകിസ്താന്, ന്യൂസിലാന്ഡും ബംഗ്ലാദേശും ഉള്പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ ചാമ്പ്യന്സ് ട്രോഫിയില് മത്സരിക്കുന്നത്.