'രോഹിത് പ്രയോജനപ്പെടുത്തിയത് അക്കാര്യം'; ലോകകപ്പില് ഓസ്ട്രേലിയയ്ക്കെതിരായ പ്രകടനത്തില് സ്റ്റാർക്ക്

ഓസ്ട്രേലിയയ്ക്കെതിരായ സൂപ്പർ 8 മത്സരത്തില് 41 പന്തില് 92 റണ്സെടുത്ത ക്യാപ്റ്റന് രോഹിത് ശര്മ്മയുടെ തകര്പ്പന് ഇന്നിങ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്

dot image

ലണ്ടന്: ട്വന്റി 20 ലോകകപ്പില് ഇന്ത്യ- ഓസ്ട്രേലിയ സൂപ്പര് 8 മത്സരത്തിനിടെ ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ്മയുടെ തകര്പ്പന് പ്രകടനത്തെ കുറിച്ച് ഓസീസ് സ്റ്റാര് പേസര് മിച്ചല് സ്റ്റാര്ക്ക്. സ്റ്റാര്ക്ക് എറിഞ്ഞ രണ്ടാം ഓവറില് രോഹിത് 28 റണ്സ് അടിച്ചെടുത്താണ് ഓസ്ട്രേലിയയെ ഞെട്ടിച്ചത്. ഇപ്പോള് ഓസ്ട്രേലിയന് ബൗളര്മാരെ കടന്നാക്രമിക്കാന് രോഹിത് പ്രയോജനപ്പെടുത്തിയ കാര്യം തുറന്നുപറയുകയാണ് സ്റ്റാര്ക്ക്.

'ഞാന് അവനെതിരെ ഒരുപാട് തവണ കളിച്ചിട്ടുള്ളതാണ്. ആ ടൂര്ണമെന്റ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മികച്ചതായിരുന്നു. പ്രത്യേകിച്ച് ഞങ്ങള്ക്കെതിരെ അവന് നന്നായി കളിച്ചു. സെന്റ് ലൂസിയയിലെ കാറ്റിനെ ലക്ഷ്യം വെച്ചാണ് അവന് ബാറ്റുവീശിയതെന്ന് ഞാന് കരുതുന്നു. അവര് ഒരുപാട് റണ്സ് കൂടുതല് അടിച്ചെടുത്തു. ഞാന് എറിഞ്ഞ പന്തെല്ലാം രോഹിത് സിക്സറിന് അയച്ചു', സ്റ്റാര്ക്ക് പറഞ്ഞു.

അംബാനി കല്യാണത്തില് നിന്ന് വിട്ടുനിന്ന് രോഹിത് ശർമ്മ; കാരണം തേടി സോഷ്യല് മീഡിയ

ഓസ്ട്രേലിയയ്ക്കെതിരായ സൂപ്പര് 8 മത്സരത്തില് 24 റണ്സിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 205 റണ്സെടുത്തു. 41 പന്തില് 92 റണ്സെടുത്ത ക്യാപ്റ്റന് രോഹിത് ശര്മ്മയുടെ തകര്പ്പന് ഇന്നിങ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്. മറുപടി ബാറ്റിങ്ങില് ഓസ്ട്രേലിയയ്ക്ക് നിശ്ചിത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 181 റണ്സ് മാത്രമാണ് നേടാനായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us