ഹരാരെ: സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. എന്നാൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിനെതിരെ കടുത്ത ആരാധകരോഷമാണ് ഉയരുന്നത്. സഹതാരം യശസ്വി ജയ്സ്വാളിന് സെഞ്ച്വറിക്കായി അവസരമൊരുക്കാൻ ഗില്ലിന് കഴിയുമായിരുന്നുവെന്നാണ് ആരാധകരുടെ വാദം. മുമ്പൊരിക്കൽ ഹാർദ്ദിക്ക് പാണ്ഡ്യ ചെയ്തതിന് സമാനമായ സ്വാർത്ഥയാണ് ഗിൽ ചെയ്തതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
മത്സരത്തിൽ സിംബാബ്വെ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാളും ശുഭ്മാൻ ഗില്ലും മികച്ച തുടക്കം നൽകി. ജയ്സ്വാളിന്റെ സ്കോറിംഗിനായിരുന്നു വേഗത കൂടുതൽ. ഒരു ഘട്ടത്തിൽ ജയ്സ്വാളിന് സെഞ്ച്വറി സാധ്യതകളുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം ഗിൽ സ്കോറിംഗ് വേഗതകൂട്ടിയതോടെ ജയ്സ്വാളിന് സെഞ്ച്വറി നഷ്ടമായി.
'പാകിസ്താനില് പോകില്ലെന്ന് പറഞ്ഞിട്ടില്ല'; വ്യക്തത വരുത്തി ബിസിസിഐI haven't seen more selfish player and Captain than Shubman Gill.
— Satya Prakash (@_SatyaPrakash08) July 13, 2024
When Yashasvi Jaiswal at 83, India required 23 runs. Yashasvi Jaiswal would have scored his Hundred but Shubman Gill didn't give him Strik.
Selfish player like Babar Azam. pic.twitter.com/sb6ieZbbqH
Such a selfish player can never become a leader.
— CrickSachin (@Sachin_Gandhi7) July 13, 2024
Gill, you lost your respect today💔 pic.twitter.com/Ui21ZiCKpp
അർദ്ധ സെഞ്ച്വറിക്ക് ശേഷമെങ്കിലും ജയ്സ്വാളിന് സെഞ്ച്വറിക്കായി ഗിൽ ശ്രമിക്കണമായിരുന്നതായി ആരാധകർ പറയുന്നു. മുമ്പ് വെസ്റ്റ് ഇൻഡീസിനെതിരായ ഒരു ട്വന്റി 20 മത്സരത്തിൽ ഹാർദ്ദിക്ക് പാണ്ഡ്യ ചെയ്തതും ആരാധകർ ചൂണ്ടിക്കാട്ടുന്നു. അന്ന് തിലക് വർമ്മ 49 റൺസുമായി നിൽക്കെ ഹാർദ്ദിക്ക് സിക്സ് അടിച്ച് മത്സരം വിജയിപ്പിച്ചു. സ്വാർത്ഥരായ താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്തേയ്ക്ക് എത്തുന്നുവെന്നാണ് ആരാധകരുടെ വിമർശനം.