ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി രോഹിത് ശർമ്മയെ നിയമിച്ചത് സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് ആയിരുന്നപ്പോഴാണ്. അന്ന് തനിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നുവെന്ന് തുറന്നുപറയുകയാണ് ഇന്ത്യൻ മുൻ നായകൻ. ഇപ്പോൾ രോഹിത് ശർമ്മയ്ക്ക് കീഴിൽ ഇന്ത്യ ട്വന്റി 20 ലോകകപ്പ് നേടിയിരിക്കുന്നു. ഇപ്പോൾ ആരും തന്നെ പരിഹസിക്കുന്നില്ല. കാരണം താനാണ് ഇന്ത്യൻ നായകനായി രോഹിത് ശർമ്മയെ നിയമിച്ചതെന്ന കാര്യം എല്ലാവരും മറന്നിട്ടുണ്ടാവാമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.
2021ലെ ട്വന്റി 20 ലോകകപ്പിന് പിന്നാലെയാണ് അപ്രതീക്ഷിതമായി വിരാട് കോഹ്ലി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞത്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും കളിക്കേണ്ടതിനാൽ ടീം മാനേജ്മെന്റ് തന്റെ ജോലിഭാരം കുറയ്ക്കുന്നുവെന്നാണ് അന്ന് കോഹ്ലി വിശദീകരണം നൽകിയത്. എന്നാൽ ട്വന്റി 20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതാണ് താരത്തിന്റെ നായകസ്ഥാനം നഷ്ടമാകാൻ കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ.
സിംബാബ്വെയ്ക്കെതിരെ സെഞ്ച്വറി നഷ്ടം; പ്രതികരിച്ച് യശസ്വി ജയ്സ്വാൾട്വന്റി 20 നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻസിയും വിരാട് കോഹ്ലി രാജിവെച്ചു. ഇത് ബിസിസിഐക്കുള്ള പരോക്ഷവിമർശനം എന്നായിരുന്നു ക്രിക്കറ്റ് കേന്ദ്രങ്ങൾ വിലയിരുത്തിയത്. 2021-22ൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മണിക്കൂറുകൾ മുമ്പ് മാത്രമാണ് തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയ വിവരം അറിയിച്ചതെന്ന വിമർശനവുമായി വിരാട് കോഹ്ലി രംഗത്തെത്തിയിരുന്നു. സൂപ്പർതാരത്തിന്റെ വാക്കുകൾ സൗരവ് ഗാംഗുലിക്കെതിരായ വിമർശനം ശക്തമാക്കി.