ഹരാരെ: സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. പിന്നാലെ പുതിയ പരിശീലകൻ ഗൗതം ഗംഭീറിന് ഒരു സന്ദേശം നൽകി രംഗത്തെത്തിയിരിക്കുയാണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. സിംബാബ്വെ പരമ്പര കളിക്കുന്ന ഇന്ത്യൻ ടീം മികച്ചതാണ്. ഭാവിയിൽ ഈ താരങ്ങൾ ദേശീയ ടീമിന്റെ ഭാഗമായി തുടരേണ്ടതുണ്ട്. ഇക്കാര്യത്തിൽ തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും ശുഭ്മൻ ഗിൽ മത്സരശേഷം പ്രതികരിച്ചു.
നാലാം ട്വന്റി 20യിൽ രണ്ടാമത് ബാറ്റ് ചെയ്യാനുള്ള തീരുമാനത്തിലും ഗിൽ നിലപാട് വ്യക്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത് വിജയിക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ അത് സാധ്യമായിരിക്കുന്നു. അതിൽ സന്തോഷമുണ്ട്. എങ്കിലും ജോലി പൂർത്തിയായിട്ടില്ല. അവസാന മത്സരവും വിജയിക്കണം. ടീമിൽ എന്തെങ്കിലും മാറ്റം വരുത്തണമോയെന്ന് താൻ പരിശീലകൻ വി വി എസ് ലക്ഷ്മണുമായി സംസാരിക്കും. എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അത് ഇന്നത്തെ മത്സരത്തിൽ ടോസിന് മുമ്പ് വ്യക്തമാക്കുമെന്നും ഗിൽ പറഞ്ഞു.
അടുത്ത വർഷം ഡൽഹിയുടെ പരിശീലകനാകുമോ?; മറുപടി പറഞ്ഞ് സൗരവ് ഗാംഗുലിസിംബാബ്വെയ്ക്കെതിരായ നാലാം ട്വന്റി 20യിൽ 10 വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെയാണ് ഇന്ത്യൻ ടീം പരമ്പര സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. 15.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യത്തിലെത്തി.