കറാച്ചി: അടുത്ത വർഷം പാകിസ്താൻ വേദിയാകുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നിഷേധിച്ചാൽ അക്കാര്യം എഴുതി നൽകണമെന്ന ആവശ്യവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. സുരക്ഷാ പ്രശ്നങ്ങളെ തുടർന്നാണ് പാകിസ്താനിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം മടിക്കുന്നത്. കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ മാത്രമെ ചാമ്പ്യൻസ് ട്രോഫിയ്ക്കായി എത്താൻ കഴിയുകയുള്ളൂവെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
ചാമ്പ്യൻസ് ട്രോഫിക്ക് ഇനി കുറച്ച് മാസങ്ങള് മാത്രമെ ബാക്കിയുള്ളു. ഇപ്പോഴെങ്കിലും ബിസിസിഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കി. 2025 ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് നടക്കുക. എന്നാൽ 2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്താനിൽ ക്രിക്കറ്റ് കളിക്കാനായി യാത്ര ചെയ്തിട്ടില്ല.
പരിക്കേറ്റപ്പോൾ കരഞ്ഞു, ഗോൾ വീണപ്പോള് ആഘോഷിച്ച് ലയണൽ മെസ്സി; വീഡിയോനിലവിലെ സാഹചര്യങ്ങളിൽ പാകിസ്താനിലേക്ക് യാത്ര ചെയ്യുക ബുദ്ധിമുട്ടാണെന്നാണ് ബിസിസിഐ നൽകുന്ന സൂചന. എങ്കിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് മറ്റൊരു വേദി കണ്ടെത്തേണ്ടി വരും. 2023ലെ ഏഷ്യാ കപ്പിലും പാകിസ്താനിൽ കളിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് നടത്തിയത്.