സഞ്ജുവിന്റെ ബാറ്റുമായി സങ്കക്കാര വീണ്ടും ക്രീസില്‍; വൈറലായി റോയല്‍സ് നായകന്‍റെ പ്രതികരണം

സഞ്ജു സമ്മാനിച്ച ബാറ്റുമായാണ് വീണ്ടും കളത്തിലിറങ്ങിയതെന്ന് വെളിപ്പെടുത്തിയതോടെ സംഗക്കാരയുടെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്

dot image

ന്യൂയോര്‍ക്ക്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യപരിശീലകന്‍ കുമാര്‍ സംഗക്കാര വീണ്ടും ക്രീസിലെത്തിയതിന്‍റെ വീഡിയോ വൈറല്‍. മുന്‍ ശ്രീലങ്കന്‍ നായകനും വിക്കറ്റ് കീപ്പറുമായ സംഗക്കാര ലണ്ടനില്‍ വില്ലേജ് ക്രിക്കറ്റ് കളിക്കാനാണ് ഇടവേളയ്ക്ക് ശേഷം വീണ്ടും പാഡണിഞ്ഞ് എത്തിയത്. മലയാളി താരവും റോയല്‍സ് ടീം ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ സമ്മാനിച്ച ബാറ്റുമായാണ് സംഗക്കാര കളത്തിലെത്തിയത് എന്നാണ് മറ്റൊരു സവിശേഷത.

സഞ്ജു സമ്മാനിച്ച രണ്ട് ബാറ്റുകള്‍ തന്റെ കൈയ്യിലുണ്ടെന്ന് സംഗക്കാര നേരത്തെ തന്നെ തുറന്നുപറഞ്ഞിരുന്നു. 'സഞ്ജു സാംസണ്‍ എനിക്ക് രണ്ട് ബാറ്റുകള്‍ സമ്മാനിച്ചു. ഇപ്പോള്‍ എന്റെ വീട്ടിലോ കൈവശമോ ബാറ്റുകളൊന്നും ഇല്ലെന്ന് അവനറിയാം. വിരമിച്ചശേഷം ഒന്നുമില്ലായ്മയില്‍ നിന്ന് എനിക്ക് തുടങ്ങേണ്ടതുണ്ടായിരുന്നു. യുസ്‌വേന്ദ്ര ചഹല്‍ എനിക്ക് ക്രിക്കറ്റ് കിറ്റുകള്‍ സമ്മാനിക്കാമെന്ന് പറഞ്ഞിരുന്നു. ഞാന്‍ അതിനുവേണ്ടിയും കാത്തിരിക്കുകയാണ്', സംഗക്കാര വ്യക്തമാക്കി.

സഞ്ജു സമ്മാനിച്ച ബാറ്റുമായാണ് വീണ്ടും കളത്തിലിറങ്ങിയതെന്ന് വെളിപ്പെടുത്തിയതോടെ സംഗക്കാരയുടെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സംഗക്കാര ക്രിക്കറ്റ് കളിക്കുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍സും പങ്കുവെച്ചിട്ടുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ സഞ്ജുവും പ്രതികരണവുമായി രംഗത്തെത്തി. 'കുമാര്‍ സംഗക്കാര എന്റെ ബാറ്റുകള്‍ ഉപയോഗിക്കുന്നു. ഇതൊരു സ്വപ്‌നമാണ്', വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ച് സഞ്ജു ഇങ്ങനെ കുറിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us