ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കാന്‍ പ്രാപ്തൻ: യുവതാരത്തെ പുകഴ്ത്തി വിക്രം റാത്തോര്‍

'ക്യാപ്റ്റന്‍സി റോളിലെത്തുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കും'

dot image

മുംബൈ: ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ച് ഇന്ത്യയുടെ മുന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍. ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റുകളിലും ടീമിനെ നയിക്കാന്‍ ഗില്ലിന് സാധിക്കുമെന്നാണ് റാത്തോര്‍ പറയുന്നത്. സിംബാബ്‌വെ പര്യടനത്തില്‍ ഗില്‍ ക്യാപ്റ്റനായി അരങ്ങേറിയപ്പോള്‍ 4-1ന് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

'വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ എന്നിവര്‍ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്തത് അവര്‍ ക്യാപ്റ്റനായിരുന്നപ്പോളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഗില്ലിനും അതുപോലെതന്നെ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മുഴുവന്‍ സമയ ക്യാപ്റ്റനായിട്ടില്ലെങ്കിലും മികച്ച ലീഡര്‍ഷിപ്പ് ഗ്രൂപ്പുകളില്‍ ഉള്ളത് മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ ഗില്ലിനെ സഹായിക്കും', റാത്തോര്‍ പറഞ്ഞു.

'ക്യാപ്റ്റന്‍സി റോളിലെത്തുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കും. അത് ശുഭ്മന്‍ ഗില്ലിനെ പോലുള്ള യുവതാരങ്ങള്‍ക്ക് നല്ലതാണെന്ന് ഞാന്‍ കരുതുന്നു. ഒരു ദിവസം അവന്‍ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിച്ചേക്കാം', റാത്തോര്‍ കൂട്ടിച്ചേര്‍ത്തു.

dot image
To advertise here,contact us
dot image