രാഹുൽ ദ്രാവിഡിനെ പരിശീലകനാക്കാൻ രാജസ്ഥാൻ റോയൽസ്; റിപ്പോർട്ട്

2010 മുതൽ 2013 വരെ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു ദ്രാവിഡ്

dot image

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ രാഹുൽ ദ്രാവിഡുമായി ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടീം രാജസ്ഥാൻ റോയൽസ് ചർച്ച നടത്തിയതായി റിപ്പോർട്ട്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാൻ റോയൽസിന്റെ മുഖ്യപരിശീലകനായി ദ്രാവിഡിനെ നിയമിക്കാൻ ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ 2010 മുതൽ 2013 വരെ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു രാഹുൽ ദ്രാവിഡ്. പിന്നാലെ 2014, 2015 സീസണുകളിൽ രാജസ്ഥാൻ ടീമിന്റെ ഉപദേശക റോളിലും ദ്രാവിഡ് പ്രവർത്തിച്ചിരുന്നു. 2013ൽ നായകനായിരുന്നപ്പോൾ രാജസ്ഥാനെ ഐപിഎല്ലിൽ മൂന്നാം സ്ഥാനത്തും ചാമ്പ്യൻസ് ലീ​ഗ് ട്വന്റി 20യിൽ രണ്ടാമതും എത്തിച്ചതാണ് രാഹുൽ ദ്രാവിഡിന്റെ നേട്ടം.

അതിനിടെ നിലവിലെ പരിശീലകൻ കുമാർ സം​ഗക്കാരയെ നിലനിർത്തുമോയെന്ന കാര്യത്തിൽ രാജസ്ഥാൻ റോയൽസ് ടീം അധികൃതർ വ്യക്തത വരുത്തിയിട്ടില്ല. 2021 മുതൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ പരിശീലകനാണ് സം​ഗക്കാര. 2022ലെ ഐപിഎല്ലിൽ രാജസ്ഥാനെ ഫൈനലിലെത്തിച്ചതാണ് സംഗക്കാരയുടെ പ്രധാന നേട്ടം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us