സഞ്ജുവിന്റെ 'രംഗണ്ണന്' ഇന്ന് പിറന്നാള്‍ ആവേശം; ആഘോഷമാക്കി റോയല്‍സ്, വീഡിയോ

റോയല്‍സിന്റെ പോസ്റ്റ് ആരാധകരും ഇതിനോടകം ഏറ്റെടുത്തു

dot image

ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ ഇന്ന് 34-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ നെടുംതൂണാണ് താരം. ഇപ്പോള്‍ താരത്തിന്റെ ജന്മദിനത്തിന് റോയല്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്.

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ആവേശത്തിലെ 'ആഹാ അര്‍മാദം' എന്ന ഗാനം എഡിറ്റ് ചെയ്താണ് വീഡിയോ. രംഗണ്ണന്റെ പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോയാണ് റോയല്‍സ് താരങ്ങളെ വെച്ച് പുനരാവിഷ്‌കരിച്ചിരിക്കുന്നത്. പിറന്നാള്‍ ആഘോഷിക്കുന്ന രംഗണ്ണനായി ചഹലിനുചുറ്റും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, രവിചന്ദ്രന്‍ അശ്വിന്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ തലകളും എഡിറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. ഏറെ തരംഗം സൃഷ്ടിച്ച ഗാനം ഉപയോഗിച്ചുള്ള റോയല്‍സിന്റെ പോസ്റ്റ് ആരാധകരും ഇതിനോടകം ഏറ്റെടുത്തു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണ് യുസി. 160 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 205 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാനും ചഹലിന് സാധിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us