സിക്‌സടിച്ചാല്‍ റണ്ണില്ല, രണ്ടാമതും അടിച്ചാല്‍ ഔട്ട്; സിക്‌സുകള്‍ വിലക്കി ഇംഗ്ലീഷ് ക്ലബ്ബ്

സിക്‌സുകള്‍ക്ക് നിരോധനമേർപ്പെടുത്തി എന്നതിന്‍റെ കാരണവും ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്

dot image

ലണ്ടന്‍: സിക്‌സറടിച്ചാല്‍ ഔട്ടാകുന്ന നിയമം പലപ്പോഴും നമ്മള്‍ 'കണ്ടം' ക്രിക്കറ്റിലാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ഇതേ നിയമം ഉന്നത നിലവാരവും പാരമ്പര്യവുമുള്ള ക്രിക്കറ്റ് ക്ലബ്ബില്‍ കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോള്‍. ഇംഗ്ലണ്ടിലെ 234 വര്‍ഷം പഴക്കമുള്ള സൗത്ത്‌വിക്ക് ആന്‍ഡ് ഷോര്‍ഹോം ക്രിക്കറ്റ് ക്ലബ്ബാണ് സിക്‌സറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വെസ്റ്റ് സക്‌സസിലെ ക്ലബ്ബിന്റെ ഹോംഗ്രൗണ്ടായ ദി ഗ്രീനിലാണ് സിക്‌സടിക്കുന്നതിന് ബാറ്റര്‍മാര്‍ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് സിക്‌സുകള്‍ക്ക് നിരോധനമേർപ്പെടുത്തി എന്നതിന്‍റെ കാരണവും ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് സിക്‌സറുകള്‍ അടിച്ച് അയല്‍വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തിയതാണ് അധികൃതരുടെ തീരുമാനത്തിന് കാരണം. കൂറ്റന്‍ സിക്‌സുകള്‍ പതിച്ച് നഷ്ടം സംഭവിച്ച അയല്‍ക്കാര്‍ വ്യാപകപരാതിയുമായി രംഗത്തെത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് അസാധാരണ നടപടിയിലേക്ക് എത്താന്‍ ക്ലബ്ബ് അധികൃതര്‍ തയ്യാറായത്. ഇനിമുതല്‍ ആര് സിക്‌സടിച്ചാലും റണ്‍ ലഭിക്കില്ല. മാത്രവുമല്ല രണ്ടാമതും സിക്‌സടിച്ചാല്‍ ഔട്ടായി മടങ്ങേണ്ടിവരുകയും ചെയ്യും. 'മുന്‍പ് വീടുകള്‍ക്കും കാറുകള്‍ക്കും മേല്‍ക്കൂരകള്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഗ്രൗണ്ടില്‍ സിക്‌സറുകള്‍ നിരോധിക്കുകയാണ്', സൗത്ത്‌വിക്ക് ക്ലബ്ബ് ട്രഷറര്‍ മാര്‍ക്ക് ബ്രോക്‌സപ്പ് വ്യക്തമാക്കി. അതേസമയം ബാറ്റര്‍മാര്‍ ക്ലബ്ബിന്റെ ഈ തീരുമാനത്തോട് കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us