'പാകിസ്താനികൾ നല്ല ആളുകളാണ്'; ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ വരണമെന്ന് അഭ്യർത്ഥിച്ച് ഷുഹൈബ് മാലിക്

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്താനിലേക്കില്ലെന്ന് ബിസിസിഐ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

dot image

ഇസ്ലാമാബാദ്: പാകിസ്താനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി 2025ല്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ക്ഷണിച്ച് പാകിസ്താന്‍ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഷുഹൈബ് മാലിക്. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്താനിലേക്കില്ലെന്ന് ബിസിസിഐ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാലിക്കിന്റെ ക്ഷണം. രാഷ്ട്രീയവും കായികവും വേറിട്ട് നില്‍ക്കണമെന്നും രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ സ്വതന്ത്രമായി പരിഹരിക്കണമെന്നും താരം പറഞ്ഞു.

'ഇരുരാജ്യങ്ങള്‍ തമ്മില്‍ എന്ത് എതിര്‍പ്പുകളുണ്ടെങ്കിലും അത് തീര്‍ത്തും വ്യത്യസ്തമായ പ്രശ്‌നമാണ്. അത് പ്രത്യേകം പരിഹരിക്കണം. കായിക മേഖലയിലേക്ക് രാഷ്ട്രീയം വരാന്‍ പാടില്ല. കഴിഞ്ഞ വര്‍ഷം പാകിസ്താന്‍ ടീം ഇന്ത്യയില്‍ പോയി. ഇപ്പോള്‍ ഇന്ത്യന്‍ ടീമിനും ഇത് നല്ല അവസരമാണ്. പാകിസ്താനില്‍ കളിക്കാത്ത നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ അവര്‍ക്ക് അത് വളരെ മികച്ച അവസരമായിരിക്കും. ഞങ്ങള്‍ പാകിസ്താനികള്‍ വളരെ നല്ല ആളുകളാണ്. നല്ല ആതിഥ്യമര്യാദയുള്ളവരാണ്. അതിനാല്‍ ഇന്ത്യന്‍ ടീം തീര്‍ച്ചയായും വരണം', ക്രിക്കറ്റ് പാകിസ്താന് നല്‍കിയ അഭിമുഖത്തില്‍ മാലിക് പറഞ്ഞു.

ആദ്യമാണ് പാകിസ്താനില്‍ അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പാകിസ്താനിലേക്ക് അയക്കാന്‍ ബിസിസിഐ ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ടീമിനെ അയക്കാമെന്നാണ് ബിസിസിഐ നിലപാട്. കഴിഞ്ഞ വര്‍ഷം ഏഷ്യാകപ്പിനും ഇന്ത്യ പാകിസ്താനിലേക്ക് പോയിരുന്നില്ല. പിന്നാലെ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തുകയായിരുന്നു.

dot image
To advertise here,contact us
dot image