കൊളംബോ: വനിതാ ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ 166 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്. 47 പന്തില്‍ പത്ത് ബൗണ്ടറിയടക്കം 60 റണ്‍സ് നേടിയ മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ലങ്കയ്ക്ക് വേണ്ടി കവിഷ ദില്‍ഹാരി രണ്ട് വിക്കറ്റ് വീഴ്ത്തി.
Innings Break!
— BCCI Women (@BCCIWomen) July 28, 2024
Vice-captain @mandhana_smriti's elegant 60(47), and brisk knocks from @JemiRodrigues (29 off 16) & @13richaghosh (30 off 14) help #TeamIndia post 165/6.
Over to our bowlers 🙌
Scorecard ▶️ https://t.co/RRCHLLmNEt#WomensAsiaCup2024 | #INDvSL | #ACC | #Final pic.twitter.com/j5UgyYeq3R
ധാംബുള്ള സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആക്രമിച്ചുകളിക്കാന്‍ പ്രയാസപ്പെടുന്ന ഇന്ത്യന്‍ വനിതകളെയാണ് കണ്ടത്. എഴാം ഓവറില്‍ ടീം സ്കോര്‍ 44 റണ്‍സില്‍ നില്‍ക്കെ ഓപ്പണര്‍ ഷഫാലി വര്‍മ്മയെ ഇന്ത്യയ്ക്ക് നഷ്ടമായി. 19 പന്തില്‍ 15 റണ്‍സാണ് ഷഫാലിയുടെ സമ്പാദ്യം.
പിന്നീടെത്തിയ ഉമ ഛേത്രി (9), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (11) എന്നിവര്‍ അതിവേഗം മടങ്ങി. ജെമീമ റോഡ്രിഗസ് (29), റിച്ച ഘോഷ് (30) എന്നിവരാണ് ഭേദപ്പെട്ട സംഭാവന നല്‍കിയത്. ഇതിനിടെ 17-ാം ഓവറില്‍ ടീം സ്കോര്‍ 130 കടന്നപ്പോള്‍ മന്ദാനയും കൂടാരം കയറി. പൂജ വസ്ത്രാകര്‍ (5), രാധാ യാദവ് (1) എന്നിവര്‍ പുറത്താവാതെ നിന്നു.