വനിതാ ഏഷ്യാ കപ്പില്‍ ശ്രീലങ്ക ചാമ്പ്യന്മാര്‍; കിരീടം കൈയ്യകലെ നഷ്ടപ്പെടുത്തി ഇന്ത്യ

വനിതാ ഏഷ്യാ കപ്പില്‍ ആദ്യമായാണ് ശ്രീലങ്ക ജേതാക്കളാകുന്നത്

dot image

കൊളംബോ: വനിതാ ഏഷ്യാ കപ്പില്‍ മുത്തമിട്ട് ശ്രീലങ്ക. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക കപ്പുയര്‍ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം 19-ാം ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലങ്കന്‍ വനിതകള്‍ മറികടന്നു. വനിതാ ഏഷ്യാ കപ്പില്‍ ആദ്യമായാണ് ശ്രീലങ്ക ജേതാക്കളാകുന്നത്.

ധാംബുള്ള സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്. 47 പന്തില്‍ പത്ത് ബൗണ്ടറിയടക്കം 60 റണ്‍സ് നേടിയ മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ലങ്കയ്ക്ക് വേണ്ടി കവിഷ ദില്‍ഹാരി രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ചമാരി അത്തപ്പത്തുവിന്റെയും ഹര്‍ഷിത സമരവിക്രമയുടെയും അര്‍ദ്ധ സെഞ്ച്വറിക്കരുത്തിലാണ് ലങ്ക വിജയലക്ഷ്യം മറികടന്നത്. രണ്ടാം ഓവറില്‍ ഓപ്പണര്‍ വിശ്മി ഗുണരത്‌നെയെ (1) നഷ്ടമായെങ്കിലും വണ്‍ഡൗണായി എത്തിയ ഹര്‍ഷിതയെ കൂട്ടുപിടിച്ച് അത്തപ്പത്തു ആക്രമിച്ചുകളിച്ചു.

12-ാം ഓവറില്‍ ക്യാപ്റ്റന്‍ അത്തപ്പത്തുവിനെ പുറത്താക്കി ദീപ്തി ശര്‍മ്മയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 43 പന്തില്‍ 61 റണ്‍സെടുത്താണ് അത്തപ്പത്തു കൂടാരം കയറിയത്. 51 പന്തില്‍ 69 റണ്‍സെടുത്ത് ഹര്‍ഷിതയും 16 പന്തില്‍ 30 റണ്‍സെടുത്ത് കവിഷ ദില്‍ഹാരിയും പുറത്താകാതെ നിന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us