'റിങ്കു ലോകകപ്പ് ടീമിൽ വേണമായിരുന്നു'; തരംഗമായി കമന്റേറ്ററുടെ വാക്കുകൾ

മത്സരത്തിൽ പക്ഷേ റിങ്കുവിന് തിളങ്ങാൻ കഴിഞ്ഞില്ല

dot image

കൊളംബോ: ഇന്ത്യ-ശ്രീലങ്ക മൂന്നാം ട്വന്റി 20 മത്സരത്തിനിടെ ന്യുസിലാൻഡ് ക്രിക്കറ്റ് കമന്റേറ്റർ സ്കോട്ട് സ്റ്റൈറിസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇന്ത്യൻ യുവതാരം റിങ്കു സിംഗിനെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സ്റ്റൈറിസിന്റെ വാക്കുകൾ. മധ്യനിരയിൽ സ്ഥാനക്കയറ്റം ലഭിച്ച റിങ്കു നാലാമനായാണ് ക്രീസിലെത്തിയത്. ഈ തീരുമാനം ഇഷ്ടമായെന്നും സ്റ്റൈറിസ് പറഞ്ഞു.

മത്സരത്തിൽ പക്ഷേ റിങ്കുവിന് തിളങ്ങാൻ കഴിഞ്ഞില്ല. രണ്ട് പന്തിൽ ഒരു റൺസെടുത്ത് താരം പുറത്തായി. മൂന്നാം ട്വന്റി 20യിൽ സൂപ്പർ ഓവർ വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. ഒരു ഘട്ടത്തിൽ ഇന്ത്യ അഞ്ചിന് 48 എന്ന് തകർന്നു. പിന്നാലെ ശുഭ്മൻ ഗിൽ 37 പന്തിൽ 39, റിയാൻ പരാഗ് 18 പന്തിൽ 26, വാഷിംഗ്ടൺ സുന്ദർ 18 പന്തിൽ 25 തുടങ്ങിയ പ്രകടനങ്ങളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

രാജ്യത്തിന്റെ കാത്തിരിപ്പിന് അവസാനം; പാരിസിൽ ചരിത്ര നേട്ടങ്ങളുമായി മനു ഭാക്കർ

മറുപടി പറഞ്ഞ ശ്രീലങ്ക നന്നായി തിരിച്ചടിച്ചു. ഒരു ഘട്ടത്തിൽ ഒന്നിന് 110 എന്ന നിലയിൽ വിജയത്തിനടുത്തായിരുന്നു ലങ്ക. പക്ഷേ പിന്നീട് എട്ടിന് 137ലേക്ക് വീണു. മൂന്ന് പേർക്ക് മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചത്. പത്തും നിസങ്ക 26, കുശൽ മെൻഡിൻസ് 43, കുശൽ പെരേര 46 എന്നിങ്ങനെ സ്കോർ ചെയ്തു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ലങ്ക രണ്ട് റൺസ് എടുത്തപ്പോഴേയ്ക്കും രണ്ട് വിക്കറ്റുകളും നഷ്ടമാക്കി. സൂര്യകുമാർ യാദവ് ബൗണ്ടറി നേടി ആദ്യ പന്തിൽ തന്നെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

dot image
To advertise here,contact us
dot image