ഡൽഹി: ഏകദിന ലോകകപ്പിന് പിന്നാലെ പരിക്കിന്റെ പിടിയിലായ ഇന്ത്യൻ ക്രിക്കറ്റ് ടീം പേസ് ബൗളർ മുഹമ്മദ് ഷമി ദേശീയ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുകയാണ്. എപ്പോൾ ഇന്ത്യൻ ടീമിൽ തിരിച്ചുവരുമെന്ന് തനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. എന്നാൽ ദേശീയ ടീമിനായി ഒരിക്കൽ കൂടി കളിക്കുന്നതിന് മുമ്പ് താൻ ബംഗാൾ ടീമിലെത്തും. രണ്ടോ മൂന്നോ മത്സരങ്ങൾ ബംഗാൾ ടീമിന് വേണ്ടി കളിക്കുമ്പോൾ ദേശീയ ടീമിൽ തിരിച്ചെത്താൻ കഴിയുമെന്ന് ഷമി പ്രതീക്ഷ പ്രകടിപ്പിച്ചു.
തന്റെ പരിക്ക് ഇത്ര ഗുരുതരമെന്ന് കരുതിയില്ല. ഏകദിന ലോകകപ്പിന് ശേഷം പരിക്കിന് ചികിത്സ തേടാമെന്ന് കരുതി. ഐപിഎല്ലും ട്വന്റി 20 ലോകകപ്പും കളിക്കാമെന്നാണ് കരുതിയത്. എന്നാൽ ഏകദിന ലോകകപ്പിനിടെ തന്റെ പരിക്ക് ഗുതുരതമായി. ചികിത്സ തേടാതെ ടീമിനൊപ്പം തുടരുന്നത് കാര്യങ്ങൾ ഇത്രയധികം വഷളാക്കുമെന്ന് താൻ കരുതിയില്ലെന്നും ഷമി പ്രതികരിച്ചു.
'ഞാൻ ആരുമായും ഏറ്റുമുട്ടലിന് പോയിട്ടില്ല'; തുറന്നുപറഞ്ഞ് വിരാട് കോഹ്ലികഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം മുഹമ്മദ് ഷമിയാണ്. ഏഴ് മത്സരങ്ങളിൽ നിന്നായി താരം നേടിയത് 24 വിക്കറ്റുകളാണ്. എന്നാൽ പിന്നീട് താരത്തിന് ക്രിക്കറ്റ് കളിക്കാൻ കഴിഞ്ഞില്ല. പരിക്കിനെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗും ട്വന്റി 20 ലോകകപ്പും ഷമിക്ക് നഷ്ടമായി.