ഹരാരെ: ക്രിക്കറ്റ് കളിക്കുന്നെങ്കിൽ അത് സിംബാബ്വെയ്ക്ക് വേണ്ടി മാത്രമെന്ന് സിക്കന്ദർ റാസ. എന്നെങ്കിലും പാക്കിസ്ഥാന് വേണ്ടി കളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. താൻ പാകിസ്താനിലാണ് ജനിച്ചതെങ്കിലും ഒരു ക്രിക്കറ്റ് താരമായി വളർന്നതിന് കാരണം സിംബാബ്വെ ആണെന്നും റാസ പ്രതികരിച്ചു.
സിംബാബ്വെ ദേശീയ ടീമിന്റെ നായകൻ കൂടിയായ റാസ പാക്കിസ്ഥാനു വേണ്ടി കളിച്ചാൽ അവരുടെ മധ്യനിരയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നായിരുന്നു ആരാധകന്റെ ഉപദേശം. ഈ നിർദ്ദേശമാണ് താരം തള്ളിയത്. തനിക്ക് വേണ്ടി ഒരുപാട് പണവും സമയവും സിംബാബ്വെ നൽകി. അവരുടെ വിശ്വാസത്തിന് മറുപടി നൽകാനാണ് താൻ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്തൊക്കെ ചെയ്താലും അത് പൂർണമാകുമെന്ന് തോന്നുന്നില്ലെന്നും സിക്കന്ദർ റാസ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
പാരിസ് ഒളിംപിക്സ് ഹോക്കി; ഇന്ത്യൻ താരം അമിത് രോഹിദാസിന് സെമി നഷ്ടമാകും38കാരനായ റാസ സിംബാബ്വെയ്ക്കായി 142 ഏകദിനങ്ങളും 91 ട്വന്റി 20യും 17 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റുകളിലുമായി 8,000ത്തിലധികം റൺസ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ അടിച്ചുകൂട്ടി. ഒരു പതിറ്റാണ്ടിലധികമായി സിംബാബ്വെ ക്രിക്കറ്റിന്റെ നിർണായക താരവുമാണ് റാസ.