ദക്ഷിണാഫ്രിക്കൻ ടി20 ലീഗ് കളിക്കാൻ ദിനേശ് കാർത്തിക്ക്; പാള് റോയല്സിനൊപ്പം

കഴിഞ്ഞ സീസൺ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരമായിരുന്നു കാർത്തിക്ക്

dot image

ചെന്നൈ: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാകാൻ ദിനേശ് കാർത്തിക്ക്. പാൾ റോയൽസിനൊപ്പമാണ് ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പർ കൂടിയായ കാർത്തിക്ക് കളിക്കുക. കഴിഞ്ഞ സീസൺ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരമായിരുന്നു കാർത്തിക്ക്. ഐപിഎല്ലിന് പിന്നാലെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ താരം തീരുമാനം മാറ്റിയിരിക്കുകയാണ്.

ദക്ഷിണാഫ്രിക്ക സന്ദർശിക്കുന്നതും കളിക്കുന്നതിനും കാരണമായ ഒരുപാട് നല്ല ഓർമ്മകളുണ്ട്. അത്തരത്തിൽ ഒരു അവസരം മുമ്പിൽ വരുമ്പോൾ ഒരിക്കലും തനിക്ക് അത് അവഗണിക്കാൻ കഴിയില്ല. വീണ്ടുമൊരിക്കൽകൂടെ മത്സരസ്വഭാവമുള്ള ക്രിക്കറ്റിന്റെ ഭാഗമാകുന്നത് സന്തോഷം പകരുന്നു. റോയൽസിനൊപ്പം മികച്ച അനുഭവം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദിനേശ് കാർത്തിക്ക് പ്രതികരിച്ചു.

പാരിസ് ഒളിംപിക്സ്; വനിത ഗുസ്തിയിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് സെമിയിൽ

കഴിഞ്ഞ സീസൺ ഐപിഎല്ലിൽ 14 മത്സരങ്ങൾ കളിച്ച കാർത്തിക്ക് 326 റൺസ് അടിച്ചുകൂട്ടിയിരുന്നു. 187.36 ആണ് സ്ട്രൈക്ക് റേറ്റ്. 2022 ട്വന്റി 20 ലോകകപ്പിലാണ് കാർത്തിക്ക് അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. ഇന്ത്യയ്ക്കായി 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും 60 ട്വന്റി 20 മത്സരങ്ങളും കാർത്തിക്ക് കളിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us