കയ്യടിക്കുന്ന കാണികൾ ഡക്കാവുമ്പോൾ കൂവുന്നത് പോസിറ്റീവായി കാണാനുള്ള പക്വത തനിക്കുണ്ട്; സഞ്ജു

'എടാ മോനെ കളിയടാ' എന്ന ഗ്യാലറിയിൽ നിന്നുള്ള ഒറ്റ ഡയലോഗിൽ എല്ലാ പേടിയും ടെൻഷനുമെല്ലാം പോയി കിട്ടുമെന്ന് സഞ്ജു സാംസൺ

dot image

കൊച്ചി: മികച്ച് കളിക്കുമ്പോൾ കയ്യടിക്കുന്ന കാണികൾക്ക് രണ്ട് ഡക്കടിക്കുമ്പോൾ വിമർശിക്കാൻ അവകാശമുണ്ടെന്നും ആ വിമർശനങ്ങളെ പോസിറ്റീവായി തന്നെ കാണാനുള്ള പക്വതയും തനിക്കുണ്ടെന്ന് സഞ്ജു സാംസൺ. 'ന്യൂസിലാൻഡ് മുതൽ വെസ്റ്റ്ഇൻഡീസ് വരെ പോകുമ്പോഴും അവിടെ കളി കാണാനും പിന്തുണ നൽകാനും മലയാളികളുണ്ടാകും, കേരളത്തിന്റെ ഈ പിന്തുണ ഡ്രസിങ് റൂമിൽ വരെ ചർച്ചയായിരുന്നു. 'എടാ മോനെ കളിയടാ' എന്ന ഗ്യാലറിയിൽ നിന്നുള്ള ഒറ്റ ഡയലോഗിൽ പേടിയും ടെൻഷനുമെല്ലാം പോയി കിട്ടും, സഞ്ജു സാംസൺ പറഞ്ഞു.

'വേൾഡ് കപ്പ് ജയിച്ചപ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റർ എന്നത് ചെറിയ കാര്യമല്ലെന്ന് മനസ്സിലായതെന്നും ഇന്ത്യയുടെ സഞ്ജു സാംസൺ പറഞ്ഞു. രഞ്ജി ട്രോഫിയിൽ കളിക്കണമെന്ന് ചെറുപ്പത്തിൽ വലിയ ആഗ്രഹമുണ്ടായിരുന്നെന്നും ആ ആഗ്രഹം വേൾഡ് കപ്പ് നേടുന്ന ടീമിലെത്തിച്ചുവെന്നും സഞ്ജു പറഞ്ഞു. 'മൂന്ന് ഫോർമാറ്റിലേക്കും മാറാനാണ് ശ്രമം, ഐപിഎല്ലും ശേഷം നടന്ന ടി 20 ലോകകപ്പും ശേഷം നടന്ന രണ്ട് പരമ്പരകളും വലിയ അനുഭവങ്ങളായിരുന്നു. അവസാന മത്സരങ്ങളിൽ തിളങ്ങാനായില്ല, എന്നാൽ എപ്പോഴും മികച്ച നിലയില് കളിക്കാൻ ശ്രമിക്കും', കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള സൂപ്പർ ലീഗിന്റെ ലോഗോ പ്രകാശനം നിർവഹിച്ച് മാധ്യമങ്ങളോട് സംസാരിച്ച ഇന്ത്യയുടെ മലയാളി താരം പറഞ്ഞു.

'കളിക്കാൻ വിളിച്ചാൽ പോയി കളിക്കും, അല്ലെങ്കിൽ അതിന് വേണ്ട പണി നോക്കും'; സഞ്ജു സാംസൺ
dot image
To advertise here,contact us
dot image