ഡൽഹി: 2021ൽ ഓസ്ട്രേലിയൻ പരമ്പരയ്ക്കെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലഭിച്ചത് മോശം സൗകര്യങ്ങളാണെന്ന് ആരോപിച്ച് ടീം അംഗം ഷർദിൽ താക്കൂർ രംഗത്ത്. ഇന്ത്യൻ ടീമിന്റെ പരിശീലകനായ രവി ശാസ്ത്രിയും ക്യാപ്റ്റൻ അജിൻക്യ രഹാനെയും ടീമിന് ലഭിക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് ചോദിച്ചുകൊണ്ട് നിരന്തരമായി ക്രിക്കറ്റ് ഓസ്ട്രേലിയയുമായി സംസാരിച്ചു. ടീം താമസിച്ചിരുന്ന ഹോട്ടലിനുള്ളിൽ എന്തെങ്കിലും ആവശ്യം വേണമെങ്കിൽ, ഉദാഹരണത്തിന് ഒരു ബെഡ്ഷീറ്റ് മാറ്റണമെങ്കിൽ അഞ്ച് നില മുകളിലേക്ക് നടക്കണമായിരുന്നതായി താക്കൂർ പറഞ്ഞു.
അന്നത്തെ ഓസ്ട്രേലിയൻ നായകൻ ടിം പെയ്നിന്റെ ചില അഭിമുഖങ്ങൾ താൻ കണ്ടു. അതിൽ പറയുന്നതെല്ലാം നുണയാണ്. ഇന്ത്യൻ ടീമിന് ആവശ്യമായ സൗകര്യങ്ങൾ ഉപയോഗിക്കാൻ നിർബന്ധിച്ചുവെന്ന് പെയന്ൻ പറയുന്നു. എന്നാൽ ആരോപണങ്ങളിൽ നിന്ന് സ്വയം രക്ഷപെടാനുള്ള ശ്രമമാണ് ടിം പെയ്ൻ നടത്തുന്നതെന്ന് താക്കൂർ പ്രതികരിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ്; ഒന്നാം ഇന്നിംഗ്സിൽ വിൻഡീസ് പൊരുതുന്നു2021ലെ ബോർഡർ ഗാവസ്കർ ട്രോഫി ഇന്ത്യ വിജയിച്ചു. പിന്നാലെ ഓസ്ട്രേലിയൻ താരങ്ങളുടെ മുഖത്ത് നോക്കാൻ ഇന്ത്യൻ താരങ്ങൾ ഇഷ്ടപ്പെട്ടില്ല. നിങ്ങൾ ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങിപ്പോകൂ എന്ന് പറയാനാണ് ഇന്ത്യൻ ക്രിക്കറ്റ് ആഗ്രഹിച്ചത്. ഓസ്ട്രേലിയൻ ക്രിക്കറ്റിന് ഇന്ത്യയോടുള്ള സമീപനം ഏറെ മോശമായിരുന്നുവെന്നും താക്കൂർ വ്യക്തമാക്കി.