സംഗക്കാര മാറിയേക്കും, രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനത്തേയ്ക്ക് ദ്രാവിഡ്; റിപ്പോർട്ട്

2021 മുതൽ സംഗക്കാര രാജസ്ഥാൻ റോയൽസിന്റെ ഡയറക്ടർ സ്ഥാനത്താണ്

dot image

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് രാഹുൽ ദ്രാവിഡ് എത്തുമെന്ന് റിപ്പോർട്ട്. നിലവിലത്തെ പരിശീലകൻ കുമാർ സംഗക്കാരയ്ക്ക് പകരക്കാരനായാണ് ദ്രാവിഡ് എത്തുകയെന്നാണ് റിപ്പോർട്ട്. ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ പഴയതാരവും പരിശീലകനുമായ ദ്രാവിഡിനെ ടീമിനൊപ്പം എത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതിനിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏകദിന, ട്വന്റി 20 ടീമുകളുടെ പരിശീലകനായി സംഗക്കാര എത്തിയേക്കുമെന്നും സൂചനകളുണ്ട്. ഇക്കാര്യം സംഗക്കാര നിഷേധിക്കുന്നില്ല. എങ്കിലും ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാഗത്ത് നിന്ന് ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്നാണ് ശ്രീലങ്കൻ മുൻ താരത്തിന്റെ പ്രതികരണം. ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനാകുന്നത് വലിയൊരു കാര്യമാണ്. ഒരുപാടുപേർ ആ പട്ടികയിൽ ഉണ്ടാകുമെന്നും സംഗക്കാര പ്രതികരിച്ചു.

2021ൽ ഓസ്ട്രേലിയയിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനോട് മോശം സമീപനം; വിമർശിച്ച് ഷർദിൽ താക്കൂർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2021 മുതൽ സംഗക്കാര രാജസ്ഥാൻ റോയൽസിന്റെ ഡയറക്ടർ സ്ഥാനത്താണ്. 2022ൽ ടീമിനെ ഐപിഎല്ലിന്റെ ഫൈനലിൽ എത്തിച്ചതാണ് ഏറ്റവും മികച്ച നേട്ടം. ഇത്തവണത്തെ ഐപിഎല്ലിൽ മലയാളി താരം സഞ്ജു സാംസൺ നായകനായി രാജസ്ഥാൻ ടീം ഐപിഎല്ലിന്റെ പ്ലേ ഓഫ് കളിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us