വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യുന്നത് ഇഷ്ടമല്ല: സ്മൃതി മന്ദാന

ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം

dot image

ന്യൂഡല്ഹി: ഇന്ത്യന് സ്റ്റാര് ബാറ്റര് വിരാട് കോഹ്ലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിനെ കുറിച്ച് വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. കോഹ്ലിയെ പോലുള്ള മികച്ച താരവുമായി തന്നെ താരതമ്യം ചെയ്യരുതെന്നാണ് മന്ദാന പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

'വിരാട് കോഹ്ലി മികച്ച താരമാണ്. അദ്ദേഹത്തിന്റെ കരിയറില് ഇന്ത്യന് ക്രിക്കറ്റിന് വേണ്ടി നേടിയതെല്ലാം അതിശയകരമായ കാര്യമാണ്. പക്ഷേ അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. 18-ാം നമ്പര് ജഴ്സി അണിയുന്നതുകൊണ്ട് മാത്രം അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യരുത്', മന്ദാന പറഞ്ഞു.

വിരാട് കോഹ്ലിയും സ്മൃതി മന്ദാനയും കളിക്കളത്തില് ഒരേ തരത്തിലുള്ള മനോഭാവവും ശൈലിയും പുലര്ത്തുന്ന താരങ്ങളാണെന്നാണ് ആരാധകര് അവകാശപ്പെടുന്നത്. ഇരുവരുടെയും ബാറ്റിങ് ശൈലിയിലെയും ബൗളിങ് ശൈലിയിലെയും സാമ്യതകള് സോഷ്യല് മീഡിയയില് പലപ്പോഴും ചര്ച്ച ചെയ്യപ്പെടാറുമുണ്ട്. മാത്രവുമല്ല, ഇന്ത്യന് ടീമിലും റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിലും 18ാം നമ്പര് കുപ്പായമണിഞ്ഞാണ് വിരാട് കോഹ്ലിയും മന്ദാനയും കളിക്കളത്തില് ഇറങ്ങാറുള്ളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us