ട്രിനിഡാഡ് ആൻഡ് ടുബാഗോ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസ് ലീഡിനായി പൊരുതുന്നു. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ വിൻഡീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തിട്ടുണ്ട്. നേരത്തെ ഒന്നാം ഇന്നിംഗ്സിൽ എട്ടിന് 344 എന്ന നിലയിൽ ബാറ്റിംഗ് പുഃനരാരംഭിച്ച ദക്ഷിണാഫ്രിക്ക 357 റൺസിൽ എല്ലാവരും പുറത്തായി. വിയാൻ മൾഡർ 41 റൺസുമായി പുറത്താകാതെ നിന്നു.
രണ്ടാം ദിനം ടോണി ഡി സോർസിയുടെയും തെംബ ബാവുമയുടെയും അർദ്ധ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക പൊരുതാവുന്ന സ്കോറിലേക്ക് എത്തിയത്. ടോണി 78 റൺസും ക്യാപ്റ്റൻ ബാവുമ 86 റൺസും നേടി. കൈൽ വെറെയ്നെ 39, ഡേവിഡ് ബെഡിംഗാം 29 എന്നിങ്ങനെയും സംഭാവനകൾ ഉണ്ടായി.
പാരിസ് ഒളിംപിക്സ്; പുരുഷ ഫുട്ബോളിൽ സ്പെയ്നിന് സ്വർണംഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് 35, മൈക്കിൾ ലൂയിസ് 35 എന്നിങ്ങനെ സ്കോർ ചെയ്തു. എന്നാൽ കേശവ് മഹാരാജിന്റെ സ്പിന്നിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. മഹാരാജ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താൻ വെസ്റ്റ് ഇൻഡീസിന് ഇനി 212 റൺസ് കൂടെ വേണം.