കോഹ്ലിയുടെ ഈ പ്രശ്നം ആർക്കും ഉണ്ടാകും; ശ്രീലങ്കൻ പരമ്പരയിലെ മോശം പ്രകടനത്തിൽ ദിനേശ് കാർത്തിക്

താൻ ഇത് പറയുന്നത് വിരാട് കോഹ്ലിയെ പിന്തുണയ്ക്കാനല്ലെന്ന് കാർത്തിക്

dot image

ഡൽഹി: ശ്രീലങ്കൻ പരമ്പരയിൽ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയുടെ മോശം പ്രകടനത്തിൽ പ്രതികരണവുമായി മുൻ താരം ദിനേശ് കാർത്തിക്. ഈ പരമ്പരയിൽ വിരാട് കോഹ്ലി, രോഹിത് ശർമ്മ അല്ലെങ്കിൽ മറ്റേത് താരമായാലും ഒരു പ്രശ്നം ബാധിക്കും. മത്സരത്തിന്റെ എട്ട് മുതൽ 30 വരെയുള്ള ഓവറുകളിൽ ഒരു സെമി ന്യൂ ബോൾ ആണ് ബാറ്റർമാർക്ക് ലഭിക്കുക. അത്തരം പന്തുകളിൽ പിടിച്ചു നിൽക്കുക ഏറെ പ്രയാസമാണ്. കോഹ്ലിയുടെ മോശം പ്രകടനത്തിൽ ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്നും കാർത്തിക്ക് പറഞ്ഞു.

ശ്രീലങ്കയിലെ പിച്ചുകൾക്ക് സമാന സ്വഭാവമുള്ള ഗ്രൗണ്ടുകൾ കുറവാണ്. എന്നാൽ ശ്രീലങ്കയിലെ പിച്ചിൽ സ്പിൻ കളിക്കുക ഏറെ പ്രയാസമാണ്. താൻ ഇത് പറയുന്നത് വിരാട് കോഹ്ലിയെ പിന്തുണയ്ക്കാനല്ല. പക്ഷേ ഇത്തരം ഗ്രൗണ്ടുകളിൽ സ്പിൻ കളിക്കുക ബുദ്ധിമുട്ടാണെന്ന കാര്യം ചൂണ്ടിക്കാട്ടുകയാണെന്നും കാർത്തിക് വ്യക്തമാക്കി.

അഞ്ച് പന്തിൽ അഞ്ച് സിക്സ്; റാഷിദിനെ പറത്തി പൊള്ളാർഡ്

ശ്രീലങ്കൻ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി 58 റൺസ് മാത്രമാണ് കോഹ്ലിക്ക് നേടാൻ സാധിച്ചത്. പമ്പരയിലെ ആദ്യ മത്സരം ടൈയിൽ അവസാനിച്ചു. എന്നാൽ പിന്നീടുള്ള രണ്ട് മത്സരങ്ങളും വിജയിച്ച് ശ്രീലങ്ക ഏകദിന പരമ്പര സ്വന്തമാക്കി. 27 വർഷത്തിന് ശേഷമാണ് ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us