ലണ്ടന്: മുന് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്പ്പ് ജീവനൊടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ അമാന്ഡ തോര്പ്പ്. വിഷാദം മൂലമാണ് ഗ്രഹാം തോര്പ്പ് ഇങ്ങനെ ചെയ്തതെന്നും അമാന്ഡ പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി തോര്പ്പ് മാനസികവും ശാരീരികവുമായി പ്രയാസത്തിലായിരുന്നു. കുറെ നാള് കഴിഞ്ഞപ്പോള് അദ്ദേഹത്തിന് വിഷാദം കൂടി വന്നു. കുടുംബം മുഴുവന് അദ്ദേഹത്തെ പിന്തുണച്ചു. പല ചികിത്സകളും നടത്തി. പക്ഷെ അതൊന്നും ഫലം കണ്ടില്ല. അദ്ദേഹം ആത്മഹത്യ ചെയ്തപ്പോള് തങ്ങള് തകര്ന്നു പോയെന്നും അമാന്ഡ പറഞ്ഞു.
2022 മേയില് അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി ദീര്ഘകാലം ഐസിയുവിലും കിടന്നു. ഇപ്പോള് തോര്പ്പിന്റെ പേരില് ഒരു ഫൗണ്ടേഷന് ആരംഭിക്കാന് കുടുംബം ആലോചിക്കുന്നുവെന്നും അമാന്ഡ പറഞ്ഞു.
1993 മുതല് 2005വരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ താരമായിരുന്നു തോര്പ്പ്. 100 ടെസ്റ്റ് മത്സരങ്ങളിലും 82 ഏകദിനങ്ങളിലും തോര്പ്പ് ഇംഗ്ലണ്ടിനുവേണ്ടി കളിച്ചിട്ടുണ്ട്.
ഇടം കയ്യന് ബാറ്ററായ തോര്പ്പ് 6,744 റണ്സാണ് ടെസ്റ്റില് അടിച്ചുകൂട്ടിയത്. 44.66 ശരാശരിയില് 16 സെഞ്ച്വറി ഉള്പ്പെടുന്നതായിരുന്നു തോര്പ്പിന്റെ ടെസ്റ്റ് കരിയര്. ഏകദിന ക്രിക്കറ്റില് 2,380 റണ്സാണ് താരം അടിച്ചുകൂട്ടിയത്. 21 അര്ദ്ധ സെഞ്ച്വറി തോര്പ്പിന്റെ ഏകദിന കരിയറിന്റെ ഭാഗമാണ്. 37.18 ആണ് ബാറ്റിംഗ് ശരാശരി.
തോര്പ്പിനെ കുറിച്ച് വിവരിക്കാന് വാക്കുകള് ഇല്ലെന്നാണ് ഇംഗ്ലണ്ട് ആന്ഡ് വെയ്ല്സ് ക്രിക്കറ്റ് ബോര്ഡിന്റെ പ്രതികരണം. അപ്രതീക്ഷിത വിയോഗം ഏറെ സങ്കടപ്പെടുത്തുന്നുവെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് സമൂഹമാധ്യമങ്ങളില് കുറിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)