കെ സി എ ടൂർണമെന്റിലെ അനുഭവ സമ്പത്ത് താരലേലത്തിൽ ഗുണം ചെയ്തു: അഖിൽ എം എസ്

കേരളാ ക്രിക്കറ്റ് ലീഗിലെ പ്രതീക്ഷകളെക്കുറിച്ചും അഖിൽ സംസാരിച്ചു

dot image

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള ക്രിക്കറ്റ് ടൂർണമെന്റുകളിലെ മികച്ച പ്രകടനം കേരള ക്രിക്കറ്റ് ലീഗിനുള്ള താരലേലത്തിൽ ഗുണം ചെയ്തെന്ന് അഖിൽ എം എസ്. കേരളാ ക്രിക്കറ്റ് ടീം അംഗമായ അഖിലിനെ ട്രിവാൻഡ്രം റോയൽസ് ടീമിലേക്കാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു ഓൾ റൗണ്ടറായതും താരലേലത്തിൽ മികച്ച തുക ലഭിക്കാൻ ഗുണം ചെയ്തെന്നും അഖിൽ റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

കേരളാ ക്രിക്കറ്റ് ലീഗിലെ പ്രതീക്ഷകളെക്കുറിച്ചും അഖിൽ സംസാരിച്ചു. ഏതൊരു താരത്തിനും ഇന്ത്യന് ടീമില് കളിക്കുകയെന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. താൻ ഇപ്പോൾ തന്നെ കേരളത്തിന് വേണ്ടി സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ നാല് മത്സരങ്ങൾ കളിച്ചു. കേരളാ ക്രിക്കറ്റ് ലീഗിലൂടെ ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ സ്ഥിരം താരമാകണം. ഒപ്പം ഐപിഎല്ലിലും കളിക്കാനുള്ള അവസരമായി കേരള ക്രിക്കറ്റ് ലീഗിനെ കാണുന്നുവെന്ന് അഖിൽ വ്യക്തമാക്കി.

'രോഹിത് ശർമ്മയ്ക്ക് രണ്ട് വർഷം കൂടി കളിക്കാം, എന്നാൽ വിരാട് കോഹ്ലിക്ക്...'; പ്രവചനവുമായി ഹർഭജൻ

2021ലാണ് അഖിൽ കേരള ക്രിക്കറ്റ് ടീമിൽ അരങ്ങേറുന്നത്. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തിനായി നാല് മത്സരങ്ങൾ കളിച്ചു. ഒരു മത്സരത്തിൽ ബാറ്റിങ്ങിനിറങ്ങിയ താരം ഒമ്പത് റൺസുമായി പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റുകളും താരം കേരളത്തിനായി സ്വന്തമാക്കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us