ലഖ്നൗ: ഏകദിന ലോകകപ്പിന് പിന്നാലെ പരിക്കേറ്റ് കളിക്കളത്തിൽ നിന്ന് പിന്മാറിയ ഇന്ത്യന് പേസര് മുഹമ്മദ് ഷമി തിരികെയത്തുന്നു. സെപ്റ്റംബറില് ബംഗ്ലദേശിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില് താരം ടീമിലെത്തുമെന്നാണ് സൂചന. ഏകദിന ലോകകപ്പിന് പിന്നാലെ കണങ്കാലിന് പരിക്കേറ്റ ഷമി ശസ്ത്രക്രിയക്കു വിധേയനായി. മാസങ്ങളോളം താരത്തിന് കളിക്കാൻ കഴിഞ്ഞില്ല.
ഐപിഎല്ലും ടി20 ലോകകപ്പും ഷമിക്ക് നഷ്ടമായെങ്കിലും ഇപ്പോൾ താരം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. സെപ്റ്റംബര് അഞ്ചിന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയില് ഒരു മത്സരമെങ്കിലും ഷമി കളിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്ത മാസം 19 മുതലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുക.
കെ സി എ ടൂർണമെന്റിലെ അനുഭവ സമ്പത്ത് താരലേലത്തിൽ ഗുണം ചെയ്തു: അഖിൽ എം എസ്കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം മുഹമ്മദ് ഷമിയാണ്. ഏഴ് മത്സരങ്ങളിൽ നിന്നായി താരം നേടിയത് 24 വിക്കറ്റുകളാണ്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഉൾപ്പെടുന്ന നിരയിലേക്ക് മുഹമ്മദ് ഷമി കൂടെ എത്തുന്നതോടെ ഇന്ത്യൻ ടീം കൂടുതൽ കരുത്താർജിക്കും.