ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ രോഹിത് ശർമ്മയ്ക്ക് രണ്ട് വർഷം കൂടി തുടരാനാകുമെന്ന് മുൻ താരം ഹർഭജൻ സിംഗ്. എന്നാൽ വിരാട് കോഹ്ലിയുടെ കായികക്ഷമതയനുസരിച്ച് അഞ്ച് വർഷം കൂടി ടീമിൽ തുടരാൻ കഴിയുമെന്നും ഇന്ത്യൻ മുൻ താരം പ്രവചിച്ചു. 19 വയസുകാരനായ ഒരു താരത്തോട് കോഹ്ലിയുടെ കായികക്ഷമതയെ താരതമ്യപ്പെടുത്തൂ. കൗരമാരക്കാരായ താരങ്ങളെക്കാളും കായികക്ഷമത കോഹ്ലിക്ക് ഉണ്ടാവുമെന്നും ഹർഭജൻ പ്രതികരിച്ചു.
രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്ലിക്കും ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. ടീമിനെ വിജയിപ്പിക്കാൻ കഴിയുന്നെങ്കിൽ ഇരുവർക്കും ടീമിൽ തുടരാൻ കഴിയും. ഇരുവരെയും ടെസ്റ്റ് ക്രിക്കറ്റിലാണ് കൂടുതൽ ആവശ്യമുള്ളത്. പരിമിത ഓവർ ക്രിക്കറ്റിൽ ഇരുവരുടെയും സാന്നിധ്യത്തിൽ യുവതാരങ്ങളെ വളർത്തിയെടുക്കണമെന്നും ഹർഭജൻ പറഞ്ഞു.
'വിനേഷിന്റെ അപ്പീലിൽ വലിയ മാറ്റങ്ങൾ സംഭവിക്കും'; പ്രതീക്ഷ പ്രകടിപ്പിച്ച് താരത്തിന്റെ അഭിഭാഷകൻഒരു താരം മികച്ച പ്രകടനം നടത്തുന്നില്ലെങ്കിൽ സീനിയർ ആയാലും ജൂനിയർ ആയാലും ടീമിൽ നിന്ന് ഒഴിവാക്കണം. ഏത് പ്രായത്തിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്ന കാര്യത്തിൽ താരങ്ങൾക്ക് തീരുമാനം എടുക്കാം. ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ താരങ്ങൾ ക്രിക്കറ്റിനോട് കൂടുതൽ പ്രതിബദ്ധത ഉള്ളവരാണ്. റിയാൻ പരാഗ്, ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ എന്നിവർ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയിലെ താരങ്ങളാണെന്നും ഹർഭജൻ വ്യക്തമാക്കി.