ശ്രീലങ്ക, പാകിസ്താൻ പരമ്പരകളിൽ ബെൻ സ്റ്റോക്സ് കളിക്കില്ല; ഇംഗ്ലണ്ടിന് പുതിയ നായകൻ

ഓപ്പണർ സാക്ക് ക്രൗളിയും നേരത്തെ പരിക്കേറ്റ് പുറത്തായിരുന്നു

dot image

ലണ്ടൻ: ശ്രീലങ്കയ്ക്കെതിരെ ഈ മാസം 21ന് തുടങ്ങുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്കും ഒക്ടോബറിൽ പാകിസ്താനെതിരെ നടക്കുന്ന മൂന്ന് ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇംഗ്ലണ്ട് ടീമിൽ നിന്നും ബെൻ സ്റ്റോക്സ് പുറത്ത്. തുടയുടെ ഞരമ്പിലേറ്റ പരിക്കിനെ തുടർന്നാണ് താരം കളത്തിൽ നിന്ന് പിന്മാറിയിരിക്കുന്നത്. ബെൻ സ്റ്റോക്സിന് പകരം ഒലി പോപ്പ് ഇംഗ്ലീഷ് ടീമിന്റെ നായകനാകും.

ബെൻ സ്റ്റോക്സ് പിന്മാറുന്നതോടെ വിക്കറ്റ് കീപ്പർ ജാമി സ്മിത്ത് ആറാം നമ്പറിൽ കളിക്കും. ക്രിസ് വോക്സ് ഓൾ റൗണ്ടറായി ടീമിലെത്തുന്നതോടെ ഏഴാം സ്ഥാനത്തിന്റെ കാര്യത്തിലും തീരുമാനമാകുമെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ പ്രതീക്ഷ. ഓപ്പണർ സാക്ക് ക്രൗളിയും നേരത്തെ പരിക്കേറ്റ് പുറത്തായിരുന്നു. ഡാൻ ലോറൻസ് ആണ് പകരക്കാരൻ.

അയോഗ്യതയിൽ ഇന്നും തീരുമാനം ഇല്ല; വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി വെള്ളിയാഴ്ച

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 13 മത്സരങ്ങൾ പിന്നിട്ട ഇംഗ്ലണ്ടിന് ഇതുവരെ ആറ് ജയം മാത്രമാണ് നേടാനായത്. ആറിൽ പരാജയപ്പെട്ടപ്പോൾ ഒരു മത്സരം സമനിലയിൽ കലാശിച്ചു. പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഇപ്പോഴുള്ളത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇംഗ്ലണ്ടിന് ഇനിയുള്ള പരമ്പരകളിൽ വിജയം നിർണായകമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us