ന്യൂഡൽഹി: രോഹിത് ശർമ്മ, വിരാട് കോഹ്ലി, എംഎസ് ധോണി തുടങ്ങി താൻ കളിച്ച ക്യാപ്റ്റന്മാർക്ക് കീഴിലുള്ള അനുഭവം തുറന്ന് പറയുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഇന്ത്യൻ ക്രിക്കറ്റിലെ സമകാലികരായ മൂന്ന് ക്യാപ്റ്റൻമാരുടെയും കീഴിൽ കളിച്ചിട്ടുള്ള ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് ബുംറ. ധോണിയുടെ കീഴിലാണ് താൻ അന്തരാഷ്ട്ര മത്സരത്തിന് പ്രാപ്തനായായതെന്നാണ് ബുംറ പ്രതികരിച്ചത്. കോഹ്ലിക്ക് കീഴിലാണ് താൻ സ്വന്തമായ ശൈലി കണ്ടെത്തിയതും ആ ശൈലിയിൽ സ്ഥിരതയോടെ തുടരാൻ കഴിഞ്ഞതും, പിന്നീട്, മുംബൈ ഇന്ത്യൻസിൻ്റെയും ഇന്ത്യൻ ടീമിൻ്റെയും ഭാഗമായി രോഹിതിന് കീഴിൽ കളിച്ചപ്പോൾ കൂടുതൽ സ്വാതന്ത്രമനുഭവിച്ചുവെന്നും താരം പറഞ്ഞു.
ബാറ്ററാണെങ്കിലും ബൗളർമാരോട് സഹാനുഭൂതി കാണിക്കുന്ന ചുരുക്കം ചില ക്യാപ്റ്റൻമാരിൽ ഒരാളാണ് രോഹിത് എന്നും ബുംറ പറഞ്ഞു. കളിക്കാരുമായി വൈകാരിക തലത്തിൽ ബന്ധപ്പെടാനും അവരുടെ വെല്ലുവിളികൾ മനസ്സിലാക്കാനും രോഹിതിന് കഴിയും, അവിടെ അഭിപ്രായങ്ങൾ തുറന്നുപറയാനുമുള്ള സ്വാതന്ത്രവുമുണ്ട്.
2011 ലോകകപ്പ് ഉൾപ്പെടെ ഇന്ത്യയെ നിരവധി വിജയങ്ങളിലേക്ക് നയിച്ച എംഎസ് ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിലുള്ള അനുഭവങ്ങളും ബുംറ പങ്കുവച്ചു. കരിയറിന്റെ തുടക്കകാലത്ത് എനിക്ക് ടീമിലെ സുരക്ഷിതത്വ ബോധം നൽകിയത് ധോണിയാണ്. അദ്ദേഹം മത്സരത്തിന് മുമ്പുള്ള വലിയ ആസൂത്രണങ്ങളിൽ വിശ്വസിക്കുന്നില്ല, സാഹചര്യത്തിനനുസരിച്ചാണ് കളിക്കളത്തിൽ അദ്ദേഹം തീരുമാനമെടുക്കുക, അന്താരാഷ്ട്ര വേദിയിൽ പേടിയില്ലാതെ കളിക്കാൻ അത് എന്നെ ഏറെ സഹായിച്ചുന്നുവെന്നും ബുംറ പറഞ്ഞു.
Jasprit Bumrah threw his weight behind more bowlers being chosen for leadership roles 👊https://t.co/jbvELkdZgt
— ICC (@ICC) August 17, 2024
ത്രീവമായ അഭിനിവേശവും ഊർജ്ജവുമാണ് വിരാട് കോഹ്ലിക്ക് കീഴിൽ താൻ ആസ്വദിച്ചതെന്ന് ബുംറ പറഞ്ഞു. അദ്ദേഹം എപ്പോഴും കളിക്കളത്തിൽ സജീവമാണ്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷവും ടീമിൽ ഞങ്ങളുടെ നായകനായി വിരാടുണ്ടായിരുന്നു, ഏത് ഘട്ടത്തിലും കളിയിലേക്ക് തിരിച്ച് വരാനുള്ള പ്രചോദനം അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ നിന്ന് തന്നെ കിട്ടുമായിരുന്നുവെന്നും ബുംറ പറഞ്ഞു.
ടീമിനെ നയിക്കുന്നതിൽ ബാറ്റ്സ്മാന്മാർക്ക് ആധിപത്യമോ മുൻ തൂക്കമോ ഉണ്ടോ എന്ന ചോദ്യത്തോടും ബുംറ പ്രതികരിച്ചു. ടീമിനെ നയിക്കുന്ന കാര്യത്തിൽ ബാറ്റ്സ്മാന്മാരും ബൗളർമാരും തുല്യരാണ്. കപിൽ ദേവ്, ഇമ്രാൻ ഖാൻ, വസീം അക്രം, വഖാർ യൂനിസ് തുടങ്ങി ബൗളർമാരെല്ലാം ഇതിഹാസ നായകന്മാരുടെ ലിസ്റ്റിലാണ് എന്നത് അതിന് ഉദാഹരമാണെന്നും ബുംറ ചൂണ്ടി കാട്ടി.
അച്ഛൻ മരിച്ച് രണ്ട് മാസങ്ങൾക്ക് ശേഷം അമ്മയ്ക്ക് അർബുദം; അതിജീവനത്തിന് വേണ്ടി ഗോദയിലെത്തിയ വിനേഷ്