കൊൽക്കത്ത നിലനിർത്തിയില്ലെങ്കിൽ എനിക്ക് ആർസിബിയിൽ കളിക്കണം, കാരണമുണ്ട്; മനസ് തുറന്ന് റിങ്കു സിങ്

ടി20 മത്സരങ്ങളിലെ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാണെങ്കിലും കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ദുലീപ് ട്രോഫി ടൂർണമെന്റിൽ റിങ്കുവിനെ ഉൾപ്പെടുത്താത്തതും വാർത്തയായിരുന്നു

dot image

2025 ഐ പി എൽ സീസണു മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കെ പുതിയ ഫ്രാഞ്ചൈസിയിലേക്ക് ചേക്കാറാനൊരുങ്ങുകയാണ് കൊൽക്കത്തയുടെ മധ്യനിരയിലെ സൂപ്പർ താരമായ റിങ്കു സിങ്. കഴിഞ്ഞ സീസൺ മുതലേ കൊൽക്കത്തയ്ക്കൊപ്പമുള്ള റിങ്കുവിന്റെ ഭാവി വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ സീസണിൽ ഗംഭീർ മെന്ററായി ചുമതലയേറ്റപ്പോൾ റിങ്കുവിന് അതിനു മുമ്പത്തെ സീസണിൽ ലഭിച്ചതു പോലൊരു പ്രാധാന്യം ടീമിൽ ലഭിച്ചിരുന്നില്ല. മാത്രവുമല്ല, 2023 ലെ സ്വപ്നസമാനമായ സീസണു ശേഷം കഴിഞ്ഞ സീസണിൽ അതിന്റെ നിഴലിൽ മാത്രമായിരുന്നു റിങ്കു.

2023 സീസണിലാണ് റിങ്കു ഐപിഎല്ലിൽ കൊൽക്കത്തയ്ക്കായി തകർത്തടിച്ച് ശ്രദ്ധേയനായത്. മധ്യനിര ബാറ്ററായിരുന്നിട്ടും ആ സീസണിൽ ടീമിന്റെ ടോപ് സ്കോററായിട്ടായിരുന്നു ആ സീസൺ റിങ്കു അവസാനിപ്പിച്ചത്. ആ സീസണിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ ഐപിഎല്ലിലെ അവിശ്വസനീയ പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിക്കുകയും ചെയ്തു, റിങ്കു സിങ്. അന്ന് യഷ് ദയാൽ എറിഞ്ഞ അവസാന ഓവറില് തുടര്ച്ചയായ അഞ്ച് സിക്സറുകള് പായിച്ചായിരുന്നു റിങ്കു ഞെട്ടിച്ചത്. ഐപിഎല്ലിന്റെ ചരിത്രത്തില്, ഒരു മത്സരത്തിന്റെ അവസാന ഓവറില് തുടര്ച്ചയായി അഞ്ച് സിക്സറുകള് ഒരിക്കലും സംഭവിച്ചിട്ടില്ല. ഇതാണ് റിങ്കു തിരുത്തിയത്. കൂടാതെ അവസാന ഏഴ് പന്തില് 40 റണ്സാണ് റിങ്കു സ്വന്തമാക്കിയത്. ഇതും ഒരു റെക്കോര്ഡായിരുന്നു അന്ന്. സമ്മർദഘട്ടത്തിലും സമചിത്തതയോടെ ബാറ്റ് ചെയ്യാനുള്ള റിങ്കുവിന്റെ ശേഷി അന്ന് ഏറെ പ്രശംസ നേടുകയും വൈകാതെ ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തുകയും ചെയ്തിരുന്നു.

26 കാരനായ റിങ്കു കൊൽക്കത്ത തന്നെ റീട്ടെയിൻ ചെയ്തില്ലെങ്കിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലേക്ക് ചേക്കാറാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിനം നൽകിയ അഭിമുഖത്തിലാണ് ആർസിബിയോടുള്ള സ്നേഹം റിങ്കു വെളിപ്പെടുത്തിയത്. തന്റെ ആരാധനാപാത്രമായ വിരാട് കോഹ്ലി അവിടെയായതിനാൽ ആ ടീമിൽ കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിനൊപ്പം കളിക്കുക എന്നത് എപ്പോഴും താൻ ആഗ്രഹിക്കുന്ന കാര്യമാണ് എന്നുമായിരുന്നു റിങ്കു പറഞ്ഞത്. കഴിഞ്ഞ സീസണിൽ തന്നെ ഐ പി എൽ മത്സരസമയത്ത് റിങ്കുവിന് വിരാട് കോഹ്ലി തന്റെ ബാറ്റ് സമ്മാനിച്ച വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ടി20 മത്സരങ്ങളിലെ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാണെങ്കിലും കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ദുലീപ് ട്രോഫി ടൂർണമെന്റിൽ റിങ്കുവിനെ ഉൾപ്പെടുത്താത്തതും വാർത്തയായിരുന്നു.

dot image
To advertise here,contact us
dot image