'ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ പോകുന്നത് വിശ്രമത്തിനല്ല'; ബിസിസിഐക്കെതിരെ വിമർശനവുമായി സുനിൽ ഗാവസ്കർ

1992ന് ശേഷം ഇതാദ്യമായി അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ കളിക്കാനൊരുങ്ങുന്നത്

dot image

ഡൽഹി: ബോർഡർ-ഗാവസ്കർ ട്രോഫിയ്ക്ക് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിസിസിഐക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്കർ. പരമ്പരയ്ക്ക് മുമ്പായുള്ള ഇന്ത്യയുടെ ഏക പരിശീലന മത്സരം രണ്ട് ദിവസമായി ചുരുക്കിയതിനെതിരെയാണ് മുൻ താരം രംഗത്തെത്തിയിരിക്കുന്നത്.

ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പരിശീലന മത്സരം രണ്ട് ദിവസമായി ചുരുക്കിയിരിക്കുകയാണ്. ഇത് നിരാശപ്പെടുത്തുന്നതാണ്. ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളെ ഓസ്ട്രേലിയയിൽ പോകാൻ അനുവദിക്കരുത്. അവർക്ക് വിശ്രമം നൽകുക. പകരമായി പുതുമുഖ താരങ്ങൾക്ക് ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ നൽകണം. ഇപ്പോൾ ഇത്തരമൊരു കാര്യം നടക്കുന്നില്ല. ഇന്ത്യൻ താരങ്ങൾ ഓസ്ട്രേലിയയിലേക്ക് പോകുന്നത് വിശ്രമത്തിനല്ല ക്രിക്കറ്റ് കളിക്കാനാണെന്നും ഗാവസ്കർ പ്രതികരിച്ചു.

ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയിൽ ഹാട്രിക് പരമ്പര വിജയമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള ലക്ഷ്യം. എന്നാൽ സ്വന്തം മണ്ണിൽ പരമ്പര നേടി മുൻവർഷങ്ങളിലെ തോൽവിക്ക് ഇന്ത്യയ്ക്കെതിരെ പ്രതികാരം ചെയ്യുവാനാണ് ഓസ്ട്രേലിയ ശ്രമിക്കുന്നത്. അതിനാൽ മൂന്ന് ദിവസത്തെ പരിശീലന മത്സരമെങ്കിലും രോഹിത് ശർമ്മയുടെ സംഘം കളിക്കണം. പുതുമുഖ താരങ്ങൾ ഉൾപ്പടെ പരിശീലന മത്സരത്തിന്റെ ഭാഗമാകണം. ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യ നേടണമെന്നും ഗാവസ്കർ വ്യക്തമാക്കി.

ഐപിഎല്ലിൽ പച്ച പിടിക്കണം, മുംബൈയിൽ നിന്ന് സഹീറിനെ റാഞ്ചാനൊരുങ്ങി ലഖ്നൗ സൂപ്പർ ജയന്റ്സ്

1992ന് ശേഷം ഇതാദ്യമായി അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ കളിക്കാനൊരുങ്ങുന്നത്. നവംബർ 22ന് പെർത്തിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ബോർഡർ-ഗാവസ്കർ ട്രോഫിയിൽ കഴിഞ്ഞ നാല് തവണയും ഇന്ത്യയ്ക്കായിരുന്നു വിജയം. ഇതിൽ രണ്ട് പരമ്പരകൾ ഇന്ത്യൻ സംഘം ഓസ്ട്രേലിയൻ മണ്ണിൽ നേടി. തുടർച്ചയായ മൂന്നാം തവണയും ഓസ്ട്രേലിയയിൽ പരമ്പര നേട്ടമാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം.

dot image
To advertise here,contact us
dot image