ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്തേയ്ക്ക് മത്സരിക്കില്ലെന്ന് ഗ്രെഗ് ബാര്ക്ലേ. നവംബർ 30ന് ബാർക്ലേയുടെ കാലാവധി അവസാനിക്കും. രണ്ട് തവണയായി നാല് വർഷം ബാർക്ലേ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായിരുന്നു. ഐസിസിയുടെ പുതിയ ചെയർമാനായി ബിസിസിഐ പ്രസിഡന്റ് ജയ് ഷാ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഐസിസി ചെയർമാൻ സ്ഥാനത്തേയ്ക്ക് നാമനിർദ്ദേശം നൽകാൻ ഓഗസ്റ്റ് 27 വരെയാണ് സമയം. ഒന്നിലധികം സ്ഥാനാർത്ഥികൾ രംഗത്തുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് നടക്കും. ബോർഡിലെ 16 അംഗങ്ങളിൽ ഒമ്പത് പേരുടെ വോട്ട് നേടിയാൽ തിരഞ്ഞെടുപ്പ് വിജയിക്കാം. ബോർഡ് അംഗങ്ങളുമായുള്ള ബന്ധം ജയ് ഷായ്ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
വനിത ട്വന്റി 20 ലോകകപ്പിൽ വേദിമാറ്റം; മത്സരങ്ങൾ യു എ ഇയിൽബിസിസിഐയ്ക്ക് പുറമെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെയും പ്രസിഡന്റാണ് ജയ് ഷാ. ഐസിസി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടാൽ ഈ രണ്ട് പദവികളും ജയ് ഷാ ഒഴിയേണ്ടതുണ്ട്. 2022ൽ നാല് വർഷങ്ങൾക്ക് ശേഷം ഏഷ്യാ കപ്പ് ക്രിക്കറ്റ് ഏകദിന ഫോർമാറ്റിൽ നടത്തിയതാണ് ജയ് ഷായുടെ പ്രധാന നേട്ടം.