വനിത ട്വന്റി 20 ലോകകപ്പിൽ വേദിമാറ്റം; മത്സരങ്ങൾ യു എ ഇയിൽ

ലോകകപ്പിന് വേദിയാകാൻ കഴിയില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റിന്റെ നിലപാടിനെ ഐസിസി വിമർശിച്ചു

dot image

ദുബായ്: വനിത ട്വന്റി 20 ലോകകപ്പ് വേദിയിൽ മാറ്റം. മത്സരങ്ങൾ യുഎഇയിൽ വെച്ച് നടത്താനാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ തീരുമാനം. ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെത്തുടർന്നാണ് വേദിമാറ്റാൻ ഐസിസി തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ മൂന്ന് മുതൽ 20 വരെ ഷാർജയിലും ദുബായിലുമായി വനിത ട്വന്റി 20 ലോകകപ്പ് നടക്കും.

ആഭ്യന്തരപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ വനിത ട്വന്റി 20 ലോകകപ്പിന് വേദിയാകാൻ കഴിയില്ലെന്ന് ബംഗ്ലാദേശ് നിലപാട് എടുത്തിരുന്നു. എന്നാൽ ലോകകപ്പിന് വേദിയാകാൻ കഴിയില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റിന്റെ നിലപാടിനെ ഐസിസി വിമർശിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കാൻ കഴിയില്ലെന്നത് നാണക്കേടാണെന്ന് ഐസിസി പ്രതികരിച്ചു.

'ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ പോകുന്നത് വിശ്രമത്തിനല്ല'; ബിസിസിഐക്കെതിരെ വിമർശനവുമായി സുനിൽ ഗാവസ്കർ

വനിത ട്വന്റി 20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പാണ് നടക്കാനൊരുങ്ങുന്നത്. ഇതുവരെ നടന്ന എട്ട് പതിപ്പിൽ ആറിലും ചാമ്പ്യന്മാർ ഓസ്ട്രേലിയ ആണ്. ഇംഗ്ലണ്ട് വനിതകളും വെസ്റ്റ് ഇൻഡീസ് വനിതകളും ഓരോ തവണ വീതം ചാമ്പ്യന്മാരായി. കഴിഞ്ഞ തവണ വനിത ലോകകപ്പിന്റെ ഫൈനലിലാണ് ഇന്ത്യൻ സംഘം പരാജയപ്പെട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us