ലഖ്നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് മെന്റർ, ബൗളിംഗ് പരിശീലക സ്ഥാനങ്ങളിലേക്ക് ഇന്ത്യൻ മുൻ മുൻ സ്റ്റാർ ഇന്ത്യൻ പേസറായ സഹീർ ഖാനെ എത്തിയ്ക്കാൻ ശ്രമം. ലഖ്നൗ ടീം അധികൃതർ സഹീറിനെ സമീപിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഗൗതം ഗംഭീറിനും മോണി മോർക്കലിനും പകരക്കാരനാകാൻ സഹീർ ഖാന് കഴിയുമെന്നാണ് ടീം അധികൃതരുടെ വിലയിരുത്തൽ.
കഴിഞ്ഞ ഐപിഎൽ സീസണിന് മുമ്പായി ഗംഭീർ ലഖ്നൗ വിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ചേർന്നിരുന്നു. അതിനു ശേഷം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായും ചുമതലയേറ്റു. ഇതിനു ശേഷമാണ് ലഖ്നൗ ബൗളിംഗ് പരിശീലകനായിരുന്ന മോണി മോർക്കലും ഇന്ത്യൻ പരിശീലകസംഘത്തിനൊപ്പം ചേർന്നത്.
ലഖ്നൗ സൂപ്പർ ജന്റ്സിൽ മുഖ്യപരിശീലകൻ ജസ്റ്റിൻ ലാംഗർ, ആദം വോഗ്സ്, ലാൻസ് ക്ലൂസനർ, ജോണ്ടി റോഡ്സ് എന്നിവർക്കൊപ്പമാണ് സഹീറിനെ മെന്ററായി ലഖ്നൗ പരിഗണിക്കുന്നത്. ടീം മാനേജ്മെന്റിന്റെയും താരങ്ങളുടെയും ഇടയിൽ മികച്ച ആശയവിനിമയം നടത്തുവാൻ സഹീർ ഖാന് സാധിക്കുമെന്ന് ലഖ്നൗ ടീം അധികൃതർ കരുതുന്നത്.
ഒരോവറിൽ 39 റൺസ്; തകർന്നത് യുവരാജ് സിങിന്റെ 17 വർഷം പഴക്കമുള്ള റെക്കോർഡ്ഇന്ത്യൻ പ്രീമിയർ ലീഗിൽ 2022ൽ അരങ്ങേറ്റം കുറിച്ച ടീമാണ് ലഖ്നൗ സൂപ്പർ ജയന്റ്സ്. ആദ്യ രണ്ട് സീസണുകളിലും പ്ലേ ഓഫിലെത്താൻ ലഖ്നൗവിന് കഴിഞ്ഞു. ഈ രണ്ട് തവണയും ഗൗതം ഗംഭീറായിരുന്നു ലഖ്നൗവിന്റെ ഉപദേശകൻ. എന്നാൽ കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്താണ് കെ എൽ രാഹുൽ നായകനായ ടീം തങ്ങളുടെ ഐപിഎൽ ക്യാംപയിൻ ഫിനിഷ് ചെയ്തത്. മാറ്റങ്ങളോടെ അടുത്ത സീസൺ ഐപിഎല്ലിൽ മുന്നേറാനാവുമെന്നാണ് ലഖ്നൗവിന്റെ കണക്കുകൂട്ടലുകൾ.
നിലവിൽ മുംബൈ ഇന്ത്യൻസിന്റെ ഗ്ലോബൽ ക്രിക്കറ്റ് ഡെവലപ്പ്മെന്റിന്റെ തലപ്പത്താണ് സഹീർ ഖാൻ. 2018 മുതൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായി സഹീറുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ രോഹിത് ശർമ്മയുടെ നായകമാറ്റം ടീമിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.