വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്സ് ട്രോഫിയില് ഇന്ത്യയുടെ യുവ ഓപ്പണര് യശസ്വി ജയ്സ്വാളിന് അവസരം ലഭിക്കാന് സാധ്യതയില്ലെന്ന് മുന് ഇന്ത്യന് താരം ദിനേശ് കാര്ത്തിക്. ടൂര്ണമെന്റിന് അധികം സമയം ഇല്ലാത്തതിനാല് ടീം കോമ്പിനേഷനില് കാര്യമായ പരീക്ഷണങ്ങള് നടത്താന് ഇന്ത്യയ്ക്ക് അവസരമില്ലെന്നാണ് ഡി കെയുടെ നിരീക്ഷണം. ഏകദിന ലോകകപ്പില് കളിച്ച താരങ്ങള് തന്നെയായിരിക്കും ചാമ്പ്യന്സ് ട്രോഫിയിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നും ഡി കെ വ്യക്തമാക്കി.
ടി20, ടെസ്റ്റ് ഫോര്മാറ്റുകളില് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള യശസ്വി ജയ്സ്വാള് ഏകദിന മത്സരങ്ങളില് ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ കളിച്ചിട്ടില്ല. ഏകദിന ലോകകപ്പിനുള്ള ഇന്ത്യന് ടീമില് അവസരം ലഭിക്കാതെ പോയ ജയ്സ്വാളിന് ചാമ്പ്യന്സ് ട്രോഫിയിലും പ്രതീക്ഷ വേണ്ടെന്നാണ് ഡികെയുടെ അഭിപ്രായം. ക്യാപ്റ്റന് രോഹിത് ശര്മ്മയ്ക്കൊപ്പം ശുഭ്മാന് ഗില് തന്നെ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ധോണി രണ്ടാമത്; ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് വിക്കറ്റ് കീപ്പര്മാരെ തിരഞ്ഞെടുത്ത് ഗില്ക്രിസ്റ്റ്ക്രിക്ബസ് ഷോയില് സംസാരിക്കവെയായിരുന്നു ഇന്ത്യയുടെ ഓപ്പണിങ് ജോഡികളെ കുറിച്ച് അദ്ദേഹം നിരീക്ഷണങ്ങള് പങ്കുവെച്ചത്. 'യശസ്വി ജയ്സ്വാളിന് ബാക്കപ്പ് ഓപ്പണറായി മാത്രമാണ് അവസരം ലഭിക്കുകയുള്ളൂ. ഏകദിനത്തില് രോഹിത്തും ശുഭ്മന് ഗില്ലും മികച്ച കോമ്പിനേഷനാണ്. ഗില് പ്രതീക്ഷിച്ചതുപോലെ കളിച്ചില്ലെങ്കില് മാത്രം ജയ്സ്വാളിന് അവസരം ലഭിച്ചേക്കും', ദിനേശ് കാര്ത്തിക് പറഞ്ഞു.