ഐസിസി വനിതാ ഏകദിന റാങ്കിങ്; മൂന്നാം സ്ഥാനത്തേക്ക് മുന്നേറി സ്മൃതി മന്ദാന

ഇന്ത്യന് ക്യാപ്റ്റന് ഹര്മന്പ്രീത് കൗര് ഒന്പതാം സ്ഥാനം നിലനിര്ത്തി

dot image

ന്യൂഡല്ഹി: ഐസിസിയുടെ വനിതാ ഏകദിന റാങ്കിങ്ങില് മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ഇന്ത്യന് വൈസ് ക്യാപ്റ്റന് സ്മൃതി മന്ദാന. ചൊവ്വാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് താരം ഒരു സ്ഥാനം മെച്ചപ്പെടുത്തിയത്. ടി20 റാങ്കിങ്ങില് മന്ദാന നാലാം സ്ഥാനം നിലനിര്ത്തുകയും ചെയ്തു.

738 പോയിന്റുമായാണ് ഏകദിന റാങ്കിങ്ങില് മന്ദാനയുടെ കുതിപ്പ്. ഏകദിന ഫോര്മാറ്റില് വനിതാ റാങ്കിങ്ങില് മുന്നിലുള്ള ഇന്ത്യന് താരവും മന്ദാനയാണ്. അതേസമയം ഇന്ത്യന് ക്യാപ്റ്റന് ഹര്മന്പ്രീത് കൗര് ഒന്പതാം സ്ഥാനം നിലനിര്ത്തി.

VIDEO: നൃത്തവും വഴങ്ങും; ഒളിംപിക്സ് മെഡൽ നേട്ടത്തിന് പിന്നാലെ ഹൃദയം കവർന്ന് മനു ഭാക്കർ

ഏഷ്യാകപ്പിലും ജൂണില് ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയിലും തകര്പ്പന് ബാറ്റിങ് പ്രകടനമാണ് സ്മൃതി മന്ദാന കാഴ്ച വെച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ ശ്രീലങ്കന് പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള് മന്ദാന മിന്നും ഫോമിലാണ് ബാറ്റുവീശിയത്. തുടര്ച്ചയായ രണ്ട് സെഞ്ച്വറികള് (117, 136) അടിച്ചുകൂട്ടിയ മന്ദാന മൂന്നാം മത്സരത്തില് സെഞ്ച്വറിക്ക് അരികിലെത്തുകയും (90) ചെയ്തിരുന്നു. ജൂണിലെ ഐസിസി പ്ലേയര് ഓഫ് ദ മന്ത് പുരസ്കാരവും മന്ദാന സ്വന്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us