2024 ഇന്ത്യന് പ്രീമിയര് ലീഗില് ഗംഭീര തിരിച്ചുവരവ് കാഴ്ച വെച്ച താരമാണ് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ യാഷ് ദയാല്. ആര്സിബിയെ സെമി ഫൈനലിലെത്തിച്ചതില് പേസര് യാഷിന്റെ മികവുറ്റ പ്രകടനം നിര്ണായകമായിരുന്നു. ഇപ്പോള് തന്റെ പ്രകടനത്തില് സൂപ്പര് താരം വിരാട് കോഹ്ലി വഹിച്ച പങ്ക് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന് പേസര്. കോഹ്ലി എപ്പോഴും യുവതാരങ്ങളെ പിന്തുണക്കുന്നുവെന്നും യാഷ് വ്യക്തമാക്കി.
'ആര്സിബിയില് എന്നെ ഏറ്റവും കൂടുതല് പിന്തുണച്ചത് വിരാട് കോഹ്ലിയാണ്. ഈ സീസണ് മുഴുവന് എന്നെ പിന്തുണയ്ക്കുമെന്ന് കോഹ്ലി എനിക്ക് ഉറപ്പുനല്കി. ഒരു പുതിയ ടീമിലാണ് ഞാന് വന്നതെന്ന തോന്നല് ഒരിക്കലും ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹം എന്നെ പൂര്ണമായും പിന്തുണച്ചത് എനിക്ക് വലിയ ആത്മവിശ്വാസം നല്കി. യുവതാരങ്ങളോട് അദ്ദേഹം വളരെ സൗഹൃദപരമായാണ് സംസാരിക്കുക', യാഷ് പറഞ്ഞു.
കോഹ്ലിയെ 'ക്രിക്കറ്റിന്റെ കിങ്' എന്ന് വിളിക്കരുത്; കാരണം വ്യക്തമാക്കി മുന് പാക് താരംഗുജറാത്ത് ടൈറ്റന്സ് താരമായിരുന്ന യാഷ് 2024 സീസണിലാണ് ആര്സിബിയിലെത്തുന്നത്. 2022 ഐപിഎല്ലില് കൊല്ക്കത്തയ്ക്കെതിരായ മത്സരത്തില് റിങ്കു സിങ് ടൈറ്റൻസിൻ്റെ കുപ്പായത്തിലിറങ്ങിയ യാഷിന്റെ അവസാന അഞ്ച് പന്തും സിക്സറിന് പായിച്ച് മത്സരം വിജയിപ്പിച്ചിരുന്നു. അന്ന് ഒരുപാട് വിഷമിച്ചാണ് യാഷ് ഗ്രൗണ്ട് വിട്ടത്. പിന്നീട് ഗുജറാത്ത് റിലീസ് ചെയ്ത താരത്തെ ആര്സിബി സ്വന്തമാക്കുകയായിരുന്നു.
2024ല് ഏറ്റവും മികച്ച തിരിച്ചുവരവ് നടത്താനും യാഷിന് സാധിച്ചിരുന്നു. സീസണില് 14 മത്സരങ്ങളില് നിന്ന് 15 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. കഴിഞ്ഞ ഐപിഎല്ലില് എലിമിനേറ്റര് വരെ മുന്നേറാനും ആര്സിബിക്ക് സാധിച്ചു. സീസണിലെ ആദ്യ എട്ട് മത്സരങ്ങളും തോല്വി വഴങ്ങിയ ആര്സിബി പിന്നീടുള്ള ആറ് മത്സരങ്ങളും വിജയിച്ചാണ് പ്ലേ ഓഫിലെത്തിയത്. രാജസ്ഥാന് റോയല്സിനെതിരായ എലിമിനേറ്റര് പോരാട്ടത്തില് പരാജയം വഴങ്ങിയാണ് ആര്സിബി അത്ഭുതകരമായ മുന്നേറ്റം അവസാനിപ്പിച്ചത്.