ഡല്ഹി: ഇന്ത്യന് പ്രീമിയര് ലീഗ് 17-ാം പതിപ്പില് പേസുകൊണ്ട് വിസ്മയിപ്പിച്ച മായങ്ക് യാദവിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് വൈകുന്നു. ഐപിഎല്ലിനിടെ ഉണ്ടായ പരിക്ക് ഇപ്പോഴും ഭേദമായിട്ടില്ലെന്നാണ് റിപ്പോര്ട്ട്. താരം ബെംഗളരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില് തുടരുകയാണ്. രഞ്ജി ട്രോഫിക്ക് മുമ്പായി മായങ്ക് യാദവിന് മടങ്ങിവരവ് സാധ്യമാകുമെന്നാണ് ഡല്ഹി ക്രിക്കറ്റിന്റെ പ്രതീക്ഷ.
പരിക്ക് ഭേദമാകാത്തതിനാല് ഡല്ഹി പ്രീമിയര് ലീഗില് നിന്ന് താരം പുറത്തായിരുന്നു. ദുലീപ് ട്രോഫിക്കുള്ള ടീമുകളിലും താരത്തെ ഉള്പ്പെടുത്തിയിട്ടില്ല. ഒക്ടോബറിലാണ് രഞ്ജി ട്രോഫിക്ക് തുടക്കമാകുന്നത്.
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ്, ആദ്യ ഇന്നിംഗ്സിൽ മികച്ച സ്കോർ ഉയർത്തി പാകിസ്താൻഐപിഎല് 2024ലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞാണ് താരം ശ്രദ്ധ നേടിയത്. റോയല് ചലഞ്ചേഴ്സിനെതിരായ മത്സരത്തില് 156.7 കിലോമീറ്റര് വേഗതയിലായിരുന്നു മായങ്ക് പന്തെറിഞ്ഞത്. എന്നാല് ഏതാനും മത്സരങ്ങളില് മാത്രമാണ് താരത്തിന് കളിക്കാനായത്. തുടര്ച്ചയായി പരിക്ക് അലട്ടിയതോടെ മായങ്ക് ഐപിഎല്ലില് നിന്ന് പിന്മാറി.