മുംബൈ ഇന്ത്യൻസ് താരത്തിന് ക്യാപ്റ്റൻസി വാഗ്ദാനം ചെയ്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്; റിപ്പോർട്ട്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്മാരാക്കിയ നായകൻ ശ്രേയസ് അയ്യർ മറ്റൊരു ടീമിലേക്ക് പോകുമെന്നും റിപ്പോർട്ട്

dot image

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ പദവി വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. അടുത്ത വർഷത്തെ ഐപിഎല്ലിൽ മുംബൈയിൽ നിന്നും സൂര്യയെ സ്വന്തമാക്കാൻ കൊൽക്കത്ത തയ്യാറാണെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്മാരാക്കിയ നായകൻ ശ്രേയസ് അയ്യർ മറ്റൊരു ടീമിലേക്ക് പോകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ സീണിന് മുമ്പായാണ് മുംബൈ ഇന്ത്യൻസിൽ നായകമാറ്റമുണ്ടായത്. 10 വർഷമായി മുംബൈ നായകനായിരുന്ന രോഹിത് ശർമ്മയ്ക്ക് പകരമായി ഹാർദ്ദിക്ക് പാണ്ഡ്യ ക്യാപ്റ്റനായി. എന്നാൽ നായകമാറ്റം ടീമിനുള്ളിലെ അന്തരീക്ഷത്തെയും ടീമിന്റെ പ്രകടനത്തെയും ബാധിച്ചിരുന്നു. സീസണിൽ അവസാന സ്ഥാനക്കാരായാണ് മുംബൈ ഫിനിഷ് ചെയ്തത്.

അനുഭവസമ്പത്തിൽ പിറന്ന ഗോൾ; മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് മുൻ താരം

ഐപിഎൽ 2025ന് മുമ്പായി മുംബൈ ഇന്ത്യൻസിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ടീമിന്റെ ഗ്ലോബൽ ഡയറക്ടർ സ്ഥാനത്തുള്ള സഹീർ ഖാൻ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മെന്റർ സ്ഥാനത്തേയ്ക്ക് മാറുമെന്നാണ് സൂചന. കഴിഞ്ഞ സീസണിൽ ടീമിനുള്ളിലെ മോശം അന്തരീക്ഷം രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവർ മുംബൈ വിടാൻ കാരണമാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us