'ഈ വിക്കറ്റ് മകനുവേണ്ടി'; ഷഹീൻ ഷാ അഫ്രീദിയുടെ പ്രത്യേക ആഘോഷം

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ രണ്ട് വിക്കറ്റുകളാണ് ഷഹീൻ സ്വന്തമാക്കിയത്

dot image

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഹസൻ മഹൂദിന്റെ വിക്കറ്റ് വ്യത്യസ്തമായി ആഘോഷിച്ച് പാകിസ്താൻ പേസർ ഷഹീൻ ഷാ അഫ്രീദി. താനൊരു ആൺകുഞ്ഞിന്റെ പിതാവായത് ലോകത്തെ അറിയിച്ചായിരുന്നു ഷഹീനിന്റെ വിക്കറ്റ് ആഘോഷം. കുഞ്ഞിനെ കൈയ്യിൽ വെച്ച് താരാട്ട് പാടുംപോലെയായിരുന്നു പാകിസ്താൻ പേസർ ബംഗ്ലാദേശ് താരത്തിന്റെ വിക്കറ്റ് ആഘോഷിച്ചത്.

ഷഹീൻ-അൻഷ ദമ്പതികൾക്ക് പിറന്ന ആൺകുഞ്ഞിന് അലി യാർ എന്നാണ് പേരിട്ടിരിക്കുന്നത്. താൻ പിതാവ് ആകുന്ന അവസരം ആയതിനാൽ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഷഹീൻ കളിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ താൻ തയ്യാറാണെന്ന് ഷഹീൻ ഷാ അഫ്രീദി വ്യക്തമാക്കുകയായിരുന്നു.

റെക്കോർഡുകൾക്ക് അരികിൽ മുഷ്ഫിഖുർ വീണു; പാകിസ്താനെതിരെ ലീഡ് ഉയർത്തി ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ രണ്ട് വിക്കറ്റുകളാണ് ഷഹീൻ സ്വന്തമാക്കിയത്. ഹസൻ മഹൂദിനെക്കൂടാതെ മെഹിദി ഹസ്സന്റെയും വിക്കറ്റ് ഷഹീൻ സ്വന്തമാക്കി. പക്ഷേ മത്സരത്തിൽ പാകിസ്താനെതിരെ ലീഡ് നേടിയത് ബംഗ്ലാദേശാണ്. പാകിസ്താന്റെ ആറിന് 448ന് മറുപടി പറഞ്ഞ ബംഗ്ലാദേശ് 565 റൺസെടുത്തു. ഒന്നാം ഇന്നിംഗ്സിൽ 117 റൺസിന്റെ ലീഡാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us